എഡിറ്റര്‍
എഡിറ്റര്‍
സിദ്ധീഖലി രാങ്ങാട്ടൂര്‍ ബഹ്‌റൈനില്‍ എത്തി
എഡിറ്റര്‍
Wednesday 13th November 2013 12:30am

siddiqali

മനാമ: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നേതാവും പ്രമുഖ വാഗ്മിയുമായ സിദ്ധീഖലി രാങ്ങാട്ടൂര്‍ ബഹ്‌റൈനിലെത്തി.

15ന് വെള്ളിയാഴ്ച രാത്രി മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കുന്ന ബഹ്‌റൈന്‍ മലപ്പുറം ജില്ലാ കെ.എം.സി.സി യുടെ ‘പ്രവാസി ബൈത്തുറഹ്മ പദ്ധതി’ യുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം പ്രധാനമായും ബഹ്‌റൈനിലെത്തിയിരിക്കുന്നത്.

ആദ്യമായി ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന സിദ്ധീഖലിക്ക് പ്രസ്തുത ചടങ്ങില്‍ വെച്ച് കെ.എം.സി.സിയുടെ വിപുലമായ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം 5 മണിയോടെ ബഹ്‌റൈന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ എത്തിയ അദ്ധേഹത്തിന് കെ.എം.സി.സി നേതാക്കളും പ്രവര്‍ത്തകരും ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്.

സ്വീകരണ ചടങ്ങില്‍ ബഹ്‌റൈന്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡന്റ് ബഷീര്‍ രാമനാട്ടുകര, ജില്ലാ ജന.സെക്രട്ടറി മൊയ്തീന്‍ കുട്ടി കുണ്ടോട്ടി,

ട്രഷറര്‍ ശംസുദ്ധീന്‍ വളാഞ്ചേരി, ഓര്‍ഗ.സെക്ര. ഗഫൂര്‍ കാളികാവ്,  ഇഖ്ബാല്‍ താനൂര്‍, അസ്‌ലം കുണ്ടോട്ടി, മുസ്ഥഫ പുറത്തൂര്‍, സലാം മമ്പാട്ടുമൂല, വി.എഛ്.കരീം,  ശാഫി കോട്ടക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement