എഡിറ്റര്‍
എഡിറ്റര്‍
കൃഷിക്കാരനായി സിദ്ദിഖ്
എഡിറ്റര്‍
Sunday 19th January 2014 12:50am

siddiq2

സിനിമയില്‍ മാതൃമല്ല കൃഷിയിലും ഒരു കൈ പയറ്റി നടന്‍ സിദ്ദിഖ്.  എറണാകുളം പള്ളിക്കരയിലാണ് വിത്തെറിയാന്‍ സിദ്ദിഖ് പാടത്തിറങ്ങിയത്.

മമ്മൂട്ടിക്കും ശ്രീനിവാസനും പിന്നാലെയാണ് നടന്‍ സിദ്ദിഖും വിത്തെറിഞ്ഞ് പാടത്തിറങ്ങുന്നത്.

കഴിഞ്ഞ 12 വര്‍ഷമായി പള്ളിക്കരക്കരയിലെ മോറയ്ക്കാല പാടത്ത് കൃഷി നിലച്ചുകിടക്കുകയായിരുന്നു.

എന്നാല്‍ ഇത്തവണ സണ്‍റൈസ് റസിഡന്റ് അസോസിയേഷനും പാടശേഖര സമിതിയും ചേര്‍ന്ന് കൃഹ്നഷിയിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കൃഷിയിറക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ സിദ്ദിഖ് എത്തുന്നതറിഞ്ഞ് നാട്ടുകാര്‍ മുഴുവന്‍ സ്ഥലത്ത് ഒത്തുകൂടി.

കൃഷിയില്‍ നിന്ന് ലഭിക്കുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണെന്നും കൃഷിയില്ലെങ്കില്‍ മലയാളിയില്ലെന്നും സിദ്ദിഖ് ഓര്‍മ്മിപ്പിച്ചു.

Advertisement