എഡിറ്റര്‍
എഡിറ്റര്‍
സിദ്ധീഖലി രാങ്ങാട്ടൂരിന്റെ പ്രഭാഷണവും ബൈത്തുറഹ്മ പ്രഖ്യാപനവും
എഡിറ്റര്‍
Thursday 14th November 2013 8:28am

shelterമനാമ: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതാവും പ്രമുഖ വാഗ്മിയുമായ സിദ്ധീഖലി രാങ്ങാട്ടൂരിന്റെ  പ്രഭാഷണവും ‘പ്രവാസി ബൈത്തുറഹ്മ പദ്ധതി’ യുടെ പ്രഖ്യാപനവും ഇന്ന് (വെള്ളി) രാത്രി 8 മണിക്ക് മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കും.

ബഹ്‌റൈന്‍ മലപ്പുറം ജില്ലാ കെ.എം.സി.സി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മത്തിന് കഴിഞ്ഞ ദിവസമാണ് സിദ്ധീഖലി രാങ്ങാട്ടൂര്‍ ബഹ്‌റൈനിലെത്തിയത്.

നാട്ടില്‍പഞ്ചായത്തുകള്‍ തോറുമുള്ള പാവപ്പെട്ടവര്‍ക്കുള്ള വീട് നിര്‍മാണ പദ്ധതിയായ ബൈത്തു റഹ്മയുടെ ഭാഗമായി ബഹ്‌റൈനിലെ അര്‍ഹരായവരെ കൂടി ഉള്‍പ്പെടുത്തുന്ന ബഹുമുഖ പദ്ധതിയുമായാണ് മലപ്പുറം ജില്ലാ കെ.എം.സി.സി  പ്രവാസി ബൈത്തു റഹ്മ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

ഇതിന്റെ ഔപചാരിക ഉദ്ഘാടന കര്‍മ്മത്തോടൊപ്പം ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങള്‍ പ്രതിപാദിക്കുന്ന സിദ്ധീഖലി രാങ്ങാട്ടൂരിന്റെ പ്രഭാഷണവുമാണ് കെ.എം.സി.സി ഒരുക്കിയിരിക്കുന്നത്.

ആദ്യമായി ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന സിദ്ധീഖലിക്ക് പ്രസ്തുത ചടങ്ങില്‍ വെച്ച് കെ.എം.സി.സിയുടെ വിപുലമായ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

Advertisement