എഡിറ്റര്‍
എഡിറ്റര്‍
മോഡിക്കെതിരെ പരാമര്‍ശം: സിദ്ധാര്‍ഥ് വരദരാജന്റെ സഹായിക്ക് മര്‍ദ്ദനം
എഡിറ്റര്‍
Thursday 6th March 2014 8:31pm

siddharth-varadarajan

ന്യൂദല്‍ഹി: ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിക്കെതിരെ താന്‍ സംസാരിച്ചതിന് തന്റെ സഹായിയെ ചിലര്‍ മര്‍ദ്ദിച്ചതായി മുന്‍ ദി ഹിന്ദു എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്‍.

ഫഌറ്റിലെ തന്റെ സഹായിയെ നാലുപേര്‍ മര്‍ദ്ദിക്കുകയും ടി.വിയില്‍ സാഹിബ് എന്താണ് പറഞ്ഞതെന്ന് പുനരാലോചിക്കാന്‍ പറഞ്ഞതായും വരദരാജനാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റിട്ടത്.

തനിക്കെതിരെയും ഭാര്യയായ നന്ദിനി സുന്ദറിനെതിരെയും അക്രമികള്‍ ഭീഷണി മുഴക്കിയതായും സഹായിയുടെ പരിക്ക് ഗുരുതരമല്ലെന്നും ഭേതമായി വരുന്നുണ്ടെന്നും വരദരാജന്‍ കൂട്ടിച്ചേര്‍ത്തു.

അക്രമണം നടക്കുമ്പോള്‍ വരദരാജനും ഭാര്യയും ഫഌറ്റില്‍ ഉണ്ടായിരുന്നില്ല.

ചാനലുകളില്‍ നിരന്തരം രാഷ്ട്രീയ നിരീക്ഷണം നടത്തുന്ന വ്യക്തിയാണ് സിദ്ധാര്‍ഥ് വരദരാജന്‍. ഗുജറാത്ത് കലാപത്തിന്റെ വസ്തുതകള്‍ തുറന്നു കാട്ടി വരദരാജന്‍ നേരത്തെ പുസ്‌കതം എഴുതിയിരുന്നു.

മോഡിക്ക് വേണ്ടി ദി ഹിന്ദു പത്രത്തില്‍ കോളം അനുവദിക്കുന്നില്ലെന്ന് വരദരാജനെതിരെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ദി ഹിന്ദു എഡിറ്റര്‍ സ്ഥാനത്തില്‍നിന്നും പുറത്തു പോവുന്നത്.

Advertisement