തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറിതട്ടിപ്പ് കേസില്‍ പ്രതിസ്ഥാനത്തുള്ള സാന്റിയാഗോ മാര്‍ട്ടിനെ ഉടന്‍ അറസ്റ്റുചെയ്യൂമെന്ന് എ ഡി ജി പി സിബി മാത്യൂസ് പറഞ്ഞു. മാര്‍ട്ടിനെതിരേയുള്ള എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കോടതിക്കുനല്‍കുമെന്നും സിബി മാത്യൂസ് വ്യക്തമാക്കി.

അന്യസംസ്ഥാന ലോട്ടറികള്‍ അച്ചടിക്കുന്ന പ്രസുകളെപ്പറ്റിയുള്ള വിവരവും അതുസംബന്ധിച്ച രേഖകളും ലഭിച്ചിട്ടുണ്ട്. 30 ലധികം കേസുകള്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരേയുണ്ടെന്നും സിബി മാത്യൂസ് വ്യക്തമാക്കി.