Administrator
Administrator
മേഘ തീപിടുത്തം: സിബി മാത്യൂസ് അന്വേഷണം തുടങ്ങി
Administrator
Tuesday 26th October 2010 2:03pm

sikkim lotteryപാലക്കാട്: ഭൂട്ടാന്‍ലോട്ടറിയുടെ പ്രമോട്ടറായ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ഓഫീസിലുണ്ടായ തീപിടുത്തം അന്വേഷിക്കാനായി ലോട്ടറിസെല്ലിന്റെ ചുമതലയുള്ള അഡീ.ഡി ജി പി സിബി മാത്യൂസ് പാലക്കാട്ടെത്തി. കേസ് നേരത്തേ അന്വേഷിച്ചിരുന്ന നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍, പാലക്കാട് ഡി വൈ എസ് പി എന്നിവരുമായി സിബി മാത്യൂസ് ചര്‍ച്ചനടത്തിയിട്ടുണ്ട്.

ഓഫീസിലെ തീപിടുത്തം ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു. അപകടസ്ഥലത്തുനിന്ന് ഡീസല്‍, എഞ്ചിന്‍ ഓയില്‍ എന്നിവ കണ്ടെത്തിയിരുന്നു.തുടര്‍ന്ന് ലോട്ടറി വിഷയവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും അന്വേഷിക്കാന്‍ മുഖ്യമന്ത്രി വി എസ് സിബി മാത്യൂസിനെ ചുമതലപ്പെടുത്തുകയായിരുന്നു.

Advertisement