തിരുവനന്തപുരം: കേരളത്തിലെ ഒരു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ തനിക്കെതിരെ പകപോക്കുന്നുവെന്ന് എ.ഡി.ജി.പി സിബി മാത്യു. തന്നെ വിജിലന്‍സ് കേടതി കുടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അഴിമതിക്കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. തുടര്‍ച്ചയായി പരാതി ഉയരുന്ന പരാതി മനോവീര്യം കെടുത്തുന്നതാണ്.

വിജിലന്‍സ് അഴിമതിക്കേസില്‍ അന്വേഷണ വിധേയനായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനും അയാളുടെ സില്‍ബന്ധികളുമാണ് ഇതിന് പിന്നിലുള്ളത്. ഈ രീതിയിലാണ് വിജിലന്‍സ്ില്‍ ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ചടി വരുന്നതെങ്കില്‍ സത്യസന്ധമായി ജോലി ചെയ്യാന്‍ കഴിയില്ല.

കേരളത്തില്‍ തന്നെയുള്ള ഉദ്യോഗസ്ഥനാണ് തനിക്കെതിരെ തിരിഞ്ഞിട്ടുള്ളത്. തിരുവനന്തപുരത്ത് ഒരു അഭിഭാഷകന്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയാണ് സിബി മാത്യൂസിന്റെ പരാമര്‍ശങ്ങള്‍ക്ക് ആധാരം. 2009ല്‍ കോഴിക്കോട് ഡി.വൈ.എസ്.പി യായിരുന്ന പി പി ഉണ്ണികൃഷ്ണനെ രാഷ്ട്രപതി മെഡലിന് ശിപാര്‍ശ ചെയ്യാന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് മാത്യൂസിനെതിരെയുള്ള പരാതി. തനിക്കെതിരെ തുടര്‍ച്ചയായുണ്ടാവുന്ന നീക്കം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.