Categories

സിബി മാത്യൂസിനെതിരെയുള്ള അഴിമതി ആരോപണം വ്യാജം

തി­രു­വ­ന­ന്ത­പുരം:ഇന്റലിജന്‍­സ് എ ഡി ജി പി സിബി മാത്യൂസിനെതിരെയുള്ള അഴിമതി ആരോപണം വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെ­ത്തി­യ­തായി വിജി­ലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്ര­കാ­ര­മാ­യി­രുന്നു അന്വേഷണം നട­ത്തി­യത്. അന്വേഷണറിപ്പോര്‍ട്ട് വിജിലന്‍സ് എസ്പി അശോകന്‍ കഴിഞ്ഞ ദി­വ­സം കോടതിയില്‍ സമര്‍പ്പിച്ചു. അന്തിമ വിധിക്കായി കേസ് ഫെബ്രുവരി 11ലേക്ക് മാറ്റി.

കോ­ട­തി­ക്ക് ക­ത്തി­ലൂ­ടെ ല­ഭി­ച്ച പ­രാ­തി­യെ തു­ടര്‍­ന്നാ­യി­രു­ന്നു അ­ന്വേ­ഷ­ണ­ത്തി­ന് ഉ­ത്ത­ര­വി­ട്ടി­രു­ന്നത്. ക­ത്തി­ന് പി­ന്നില്‍ ഗൂ­ഡാ­ലോ­ച­ന ന­ട­ന്നി­ട്ടു­ണ്ടെന്നും കൂ­ടു­തല്‍ വി­വ­ര­ങ്ങള്‍ ഇ­പ്പോള്‍ പ­റ­യു­ന്നി­ല്ലെന്നും സി­ബി മാ­ത്യൂ­സ് പ­റഞ്ഞു. ഫെബ്രുവരി 11ന് ശേ­ഷം കോ­ട­തി­യെ സ­മീ­പി­ക്കുന്ന­ത് ആ­ലോ­ചി­ക്കു­മെന്നും അ­ദ്ദേ­ഹം പറഞ്ഞു

Comments are closed.