Administrator
Administrator
മുഖ്യ വിവരാവകാശ കമ്മീഷണറായി സിബി മാത്യൂസ് ചുമതലയേറ്റു
Administrator
Saturday 23rd April 2011 1:29pm

sibi mathewsതിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മീഷണറായി മുന്‍ ഡി.ജി.പി സിബി മാത്യൂസ് ചുമതലയേറ്റു. ഉച്ചയ്ക്ക് 12.30 ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

സിബി മാത്യൂസിനെ മുഖ്യവിവരാവകാശ കമ്മീഷണറായി നിയമിച്ചുകൊണ്ട് മാസങ്ങള്‍ക്കു മുമ്പ് തന്നെ സര്‍ക്കാര്‍ തീരുമാനമായെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിക്കാത്തതിനാലാണ് ചുമതലയേല്‍ക്കാന്‍ വൈകിയത്.

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ സിബി മാത്യൂസിനെതിരെ ആരോപണം നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തെ വിവരാവകാശ കമ്മീഷണറാക്കരുതെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതനായ സിബി മാത്യൂസിന് സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

Advertisement