ന്യൂദല്‍ഹി: കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് ഭീമന്‍മാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളുമായി ദല്‍ഹിയിലായിരുന്നു ചര്‍ച്ച. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നതായാണ് സൂചന.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ ഉള്ളടക്കം സംബന്ധിച്ച് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടു വരികയാണെങ്കില്‍ തീരുമാനം എടുക്കാന്‍ ഒരു സ്വതന്ത്ര കമ്മിറ്റിയെ നിയോഗിക്കണമെന്ന് കമ്പനി പ്രതിനിധികള്‍ ആവശ്യം ഉന്നയിച്ചു. കമ്മിറ്റിയുടെ പ്രവര്‍ത്തനം സര്‍ക്കാറുമായി യാതൊരു ബന്ധവും ഇല്ലാതെയായിരിക്കണമെന്ന നിര്‍ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്.

Subscribe Us:

സോഷ്യല്‍ മീഡിയക്ക് വലിയ ഇടമാണ് ഇപ്പോള്‍ സമൂഹത്തില്‍ ഉള്ളത്. സോഷ്യല്‍ മീഡിയ വഴി ഗവണ്‍മെന്റിനെ എങ്ങിനെ ശക്തിപ്പെടുത്താം എന്നതിനെ സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്ന് കൂടിക്കാഴ്ചയക്കു ശേഷം കപില്‍ സിബല്‍ പറഞ്ഞു.

കേന്ദ്ര വിവര സാങ്കേതിക മന്ത്രി സച്ചിന്‍ പൈലറ്റ്, ടെലികോം സെക്രട്ടറി കെ. ചന്ദ്രശേഖര്‍ എന്നിവരും കപില്‍ സിബലിനൊപ്പം മീറ്റിംഗില്‍ പങ്കെടുത്തു.

ഇന്ത്യയിലെ രാഷ്ട്രീയ-മത നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തലുള്ള കണ്ടന്റുകള്‍ നീക്കം ചെയ്യണമെന്ന് പ്രമുഖ ഐ.ടി, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് കമ്പനികളായ മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഫേസ്ബുക്ക്, യാഹൂ തുടങ്ങിയവരോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ഈ നീക്കം വിവാദമായിരുന്നു.

സോഷ്യല്‍ വെബ്‌സൈറ്റുകള്‍ സെന്‍സര്‍ ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം

ഇന്റര്‍നെറ്റ് നിയന്ത്രിക്കരുത്: ബാന്‍ കി മൂണ്‍

സോഷ്യല്‍ മീഡിയകളുടെ നിയന്ത്രണത്തെ അനുകൂലിക്കുന്നു: മാര്‍ക്കണ്ഡേയ കട്ജു

Malayalam News
Kerala News in English