തിരുവനന്തപുരം: വാഹന പരിശോധനക്കിടെ ലോറിയിടിച്ച് എസ്.ഐ മരിച്ചു. ബാലരാമപുരം പോലീസ് സ്‌റ്റേഷനിലെ എസ്.ഐ കാട്ടാക്കട സ്വദേശി രാജനാണ് മരിച്ചത്. രണ്ട് പോലീസുകാര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.

പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടില്‍നിന്ന് വാഴക്കുല കയറ്റിവന്ന ലോറിയാണ് പോലീസ് സംഘത്തെ ഇടിച്ച് തെറിപ്പിച്ചത്. പരിക്കേറ്റ പോലീസുകാര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Subscribe Us: