എഡിറ്റര്‍
എഡിറ്റര്‍
നായികയായുള്ള ആദ്യ അനുഭവം ചമ്മല്‍ ആയിരുന്നു: കീര്‍ത്തി
എഡിറ്റര്‍
Friday 8th November 2013 6:56pm

keerthi1

മലയാളത്തിലെ നായികസങ്കല്‍പ്പത്തിന് ചേരുന്ന മുഖശ്രീയായിരുന്നു മേനക എന്ന ആദ്യകാല നായികയ്ക്ക്.

അക്കാലത്തെ ഹിറ്റ് നടന്‍മാരുടെയും സംവിധായകരുടെയുമെല്ലാം സിനിമകളില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച ആ നടിയുടെ മകളും ഇതാ മറ്റൊരു പ്രഗത്ഭ സംവിധായകനും നടനുമൊപ്പം മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തുന്നു.

ചെന്നെയില്‍ പേള്‍ അക്കാദമിയില്‍ ഫാഷന്‍ ഡിസൈനിങ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായ കീര്‍ത്തി പ്രിയദര്‍ശന്‍ മോഹന്‍ ലാല്‍ കൂട്ടുകെട്ടിലെ ഗീതാഞ്ജലി എന്ന സൈക്കിക് ത്രില്ലറിലൂടെയാണ് മലയാളസിനിമയിലേക്ക് കാല്‍ വെക്കുന്നത്.

നായികയായുള്ള ആദ്യ അനുഭവും ടെന്‍ഷനേക്കാളേറെ ചമ്മലായിരുന്നെന്നാണ് ഈ യുവതാരം പറയുന്നത്. ‘എങ്ങനെയാ ആളുകള്‍ക്ക് മുന്നില്‍ അഭിനയിക്കുക എന്നോര്‍ത്ത് ആദ്യ രണ്ട് ദിവസം ഭയങ്കര ചമ്മലായിരുന്നു.

പിന്നെ സെറ്റില്‍ വന്ന എല്ലാവരെയും പരിചയപ്പെട്ട് കഴിഞപ്പോള്‍ ഒ.കെ ആയി. ‘ കീര്‍ത്തി പറയുന്നു. ഗീതാഞ്ജലിയുടെ സെറ്റിനെക്കുറിച്ച് പറയാന്‍ ആയിരം നാവാണ് ഈ സുന്ദരിക്ക്.

”പ്രിയനങ്കിള്‍ ഓരോ സീനും നന്നായി പറഞ്ഞ് തന്നിരുന്നു. അതിനനുസരിച്ച് മാക്‌സിമം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ലാലങ്കിള്‍ വളരെ കാഷ്വല്‍ ആയിരുന്നു. ഞങ്ങള്‍ ഒരുമിച്ച് വളരെ കുറച്ചു സീനുകളേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ പോലും ഓരോ സീനിനെക്കുറിച്ചും പറഞ്ഞു തന്നിരുന്നു.

ഇന്നസെന്റങ്കിളിനൊപ്പമുള്ള ആദ്യ സീന്‍ തന്നെ കോമഡി ആയിരുന്നു. ചിരി അടക്കാന്‍ കഷ്ടപ്പെടുകയായിരുന്നു അപ്പോള്‍. നായകന്‍ നിഷാന്‍ വളരെ കോഓപ്പറേറ്റീവ് ആയിരുന്നു.ഞാന്‍ തുടക്കക്കാരിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.”

ഇങ്ങനെയൊക്കെയാണെങ്കിലും അമ്മയോട് ലൊക്കേഷനില്‍ വരേണ്ടെന്നാണ് കീര്‍ത്തി പറഞ്ഞിരുന്നത്.അമ്മക്ക് മുന്നില്‍ അഭിനയിക്കാന്‍ ടെന്‍ഷനും ചമ്മലും ഒക്കെയാണ് കീര്‍ത്തിക്ക്.

എങ്കിലും വീട്ടില്‍ ചെന്നാല്‍ ചമ്മലോടെയാണെങ്കിലും ചെയ്തതെല്ലാം പറഞ്ഞുകാടുക്കുമെന്നും കീര്‍ത്തി പറയുന്നു. അമ്മയടക്കം ഒരുപാട് നായികമാര്‍ പ്രചോദനമായിട്ടുണ്ടെന്ന് പറയുന്നതോടൊപ്പം തന്നെ  അഭിനയത്തില്‍ ആരുടെയും സ്വാധീനം വരാതിരിക്കാനും താന്‍ ശ്രദ്ധിക്കാറുണ്ടെന്ന് കീര്‍ത്തി പറയുന്നു.

അഭിനയത്തിലും നിര്‍മ്മാണത്തിലും മികച്ച സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയായതുകൊണ്ട് തന്നെ കീര്‍ത്തിക്ക് വഴി പിഴക്കില്ലെന്നുതന്നെയാണ് ആരാധകരുടെ വിശ്വാസം.

Advertisement