എഡിറ്റര്‍
എഡിറ്റര്‍
ബേബി ശ്യാമിലി വീണ്ടും മലയാളത്തില്‍
എഡിറ്റര്‍
Tuesday 1st May 2012 11:03am

മാളൂട്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലിടം നേടിയ ബേബി ശ്യാമിലി മലയാള സിനിമയില്‍ വീണ്ടുമെത്തുന്നു. പുതുമുഖ സംവിധായകന്‍ പാര്‍ത്ഥ സാരഥിയൊരുക്കുന്ന ചിത്രത്തില്‍ നായികയായാണ് ശ്യാമിലിയുടെ രണ്ടാം വരവ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ ബാലതാരങ്ങളായിരുന്നു ശ്യാമിലിയും സഹോദരി ശാലിനിയും. നിരവധി ചിത്രങ്ങളില്‍ ബാലതാരമായി പ്രേക്ഷകരുടെ മനംകവര്‍ന്ന ശാലിനി പിന്നീട് നായികയായും തിളങ്ങി.  എന്നാല്‍ ശ്യാമിലി വളര്‍ന്നശേഷം സിനിമയെ ഉപേക്ഷിച്ച മട്ടായിരുന്നു.

1992ല്‍ ശ്യാമിലി അഭിനയിച്ച മാളൂട്ടി മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ജയറാമിന്റെയും ഉര്‍വ്വശിയുടെയും മകളായി അഭിനയിച്ച ഈ ചിത്രത്തില്‍ കുഴല്‍ കിണറില്‍ അകപ്പെട്ടുപോകുകയും പിന്നീട് രക്ഷപ്പെട്ടു വരുന്നതുമായി കഥാപാത്രമാണ് ചെയ്തത്. 1990 അഭിനയിച്ച അഞ്ജലി എന്ന ചിത്രത്തില്‍ മാനസികമായ പ്രശ്‌നങ്ങളുള്ള കുട്ടിയായി അഭിനയിച്ച് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു.

Malayalam News

Kerala News in English

Advertisement