ദേശീയ അവാര്‍ഡ് നേടിയ സംവിധായകന്‍ ശ്യാമപ്രസാദ് ‘ഇലക്ട്ര’ എന്ന തന്റെ പുതിയ ചിത്രവുമായി എത്തുകയാണ്. കഥാനായകന്റെ നീഗൂഢമരണത്തിലൂടെ ഇലക്ട്രയുടെ കഥ വികസിക്കുന്നു. ഗ്രീക്ക് നാടകം ഇലക്ട്രയെ ആധാരമാക്കി ഒരു സൈക്കോ സെക്ഷ്വല്‍ ചിത്രവുമായാണ് ശ്യാമപ്രസാദ് വന്നിരിക്കുന്നത്.

നയന്‍താര, പ്രകാശ് രാജ്, മനീഷ തുടങ്ങിയ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രം റിലീസിനു മുന്‍പുതന്നെ ജന ശ്രദ്ധ നേടിക്കഴിഞ്ഞു. ഗോവ ചലച്ചിത്രോത്സവത്തിന്റെയും, കേരള ചലച്ചിത്രോത്സവത്തിന്റെയും പ്രധാന ശ്രദ്ധാകേന്ദ്രമായി ഇലക്ട്ര മാറി. തന്റെ പുതിയ ചിത്ര വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ശ്യാമപ്രസാദ്

IFFIയിലും IFFKയിലും ഇലക്ട്ര പ്രദര്‍ശിപ്പിച്ചല്ലോ, എന്തു തോന്നുന്നു?

ഫെസ്റ്റിവെലുകളില്‍ ഈ ചിത്രം സ്വീകരിക്കപ്പെട്ടു. തുടക്കത്തില്‍ സിനിമയോടുള്ള പ്രതികരണത്തില്‍ ഞാന്‍ തൃപ്തനാണ്. ഐ.എഫ്.എഫ്.കെയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ അതിന്റെ റിസള്‍ട്ട് പ്രതീക്ഷാവഹമാണ്. 90% കാണികളും യുവാക്കളായിരുന്നു. നിലത്തിരുന്നുവരെ ചിത്രം കാണുന്ന തരത്തിലെത്തിയിരുന്നു. എനിക്ക് തോന്നുന്നത് ഒരു തരത്തിലുള്ള ആകാംഷയുടെ ആകെ തുകയാണിതെന്നാണ്. സിനിമയോടുള്ള ജനങ്ങളുടെ കാഴ്ചപ്പാട് മാറ്റണമെന്ന ഉദ്ദേശത്തോടെയാണ് ഞാന്‍ നീങ്ങിയത്. കഴിഞ്ഞാഴ്ച ദുബായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ എന്നെ അഭിനന്ദനം കൊണ്ട് പൊതിയുകയായിരുന്നു. തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമ്പോഴും ഇതേ തരത്തിലുള്ള പ്രതികരണം ലഭിക്കണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. അടുത്ത പേജില്‍ തുടരുന്നു