കൊച്ചി: എഞ്ചിനീയറിങ് വിദ്യാര്‍ഥി ശ്യാമള്‍ മണ്ഡലിനെ(23) കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ആന്തമാന്‍ സ്വദേശിയും എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുമായി ശ്യാമള്‍ മണ്ഡലിന്റെ മൃതദേഹം കഴുത്തറുത്ത് കൊലപ്പെടുത്തി ചാക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. കോവളം ബൈപ്പാസിലായിരുന്നു മൃതദേഹം കണ്ടത്. 2005 ഒക്ടോബറിലാണ് സംഭവമുണ്ടായത്.

കൊലപാതവുമായി ബന്ധപ്പെട്ട് ശ്യാമളിന്റെ സുഹൃത്ത് അലോക് നാഥ്, ഇവരുടെ കുടുംബവുമായി ശത്രുതയിലുള്ള വ്യവസായി എന്നിവരെ ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.