എഡിറ്റര്‍
എഡിറ്റര്‍
മനസ് വായിക്കുന്ന നാണം കുണുങ്ങികള്‍
എഡിറ്റര്‍
Tuesday 21st August 2012 2:45pm

പൊതുവെ നാണം കുണുങ്ങികളായിരിക്കുന്നവര്‍ക്ക് മറ്റുള്ളവരുടെ മനസെന്തെന്ന് വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നാവും പലരും ധരിച്ച് വെച്ചിരിക്കുന്നത്. എന്നാല്‍ അങ്ങനെ കരുതിയവര്‍ക്ക് തെറ്റി. മറ്റുള്ളവരെ അപേക്ഷിച്ച് മുഖം നോക്കി മനസ്സിലെന്തെന്ന് പറയാന്‍ ഇത്തരക്കാര്‍ക്ക് പെട്ടെന്ന് കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

Ads By Google

നമ്മുടെ കണ്ണില്‍ നോക്കി നമ്മുടെ മനസ്സിലെന്താണെന്ന് അവര്‍ കൃത്യമായി പറയും.  സി.ബി.എസ് ന്യൂസാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. പൊതുവെ നാണം കുണുങ്ങായ ചില കോളേജ് വിദ്യാര്‍ത്ഥികളെ വെച്ച് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. സതേണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍മാരാണ് ഇത്തരമൊരു പരീക്ഷണത്തിന് മുതിര്‍ന്നത്. 241 കോളേജിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു സര്‍വേ.

അല്പം മുതിര്‍ന്നവരേക്കാളും കുട്ടികളുടെ കണ്ണില്‍ നോക്കിയാണ് ഇവര്‍ അവരുടെ മനസ് വായിച്ചെടുക്കുന്നത്. കുട്ടികള്‍ മുതിര്‍ന്ന് വരുന്നതിനനുസരിച്ച് അവരുടെ മുഖഭാവത്തില്‍ കൃത്യമായ രീതിയിലുള്ള മാറ്റം വരുന്നെന്നും പഠനത്തില്‍ വ്യക്തമാകുന്നു.

നാണം കുണുങ്ങികളായവരെ പൊതുവെ ആരും പരിഗണിക്കാറില്ല. ഒന്നിനും കൊള്ളാത്തവര്‍, ഭീരുക്കള്‍ എന്നെല്ലാം പറഞ്ഞ് ഇവരെ തഴയും. എന്നാല്‍ മറ്റുള്ളവര്‍ക്കുള്ളതിനേക്കാള്‍ കഴിവും സാമര്‍ത്ഥ്യവും ഉള്ളവരാണ് ഇക്കൂട്ടര്‍ എന്നാണ് പഠനത്തില്‍ പറയുന്നത്.

സര്‍വേയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ 110 തരത്തിലുള്ള ചിത്രം കാണിച്ച് അതില്‍ കാണുന്ന മുഖഭാവം എന്തെന്ന് പറയാന്‍ ആവശ്യപ്പെട്ടു. കാണിച്ച ചിത്രങ്ങളില്‍ അവര്‍ മനസ്സില്‍ ധരിച്ചിരിക്കുന്ന കാര്യങ്ങള്‍ എന്തെന്ന് കൃത്യമായി പറയാന്‍ ഇവര്‍ക്ക് കഴിഞ്ഞെന്നാണ് സര്‍വേയില്‍ പറയുന്നത്.

എങ്ങനെ ഇവര്‍ക്ക് ഇത്തരത്തില്‍ പറയാന്‍ സാധിക്കുന്നുവെന്ന ചോദ്യത്തിനും മറുപടിയുണ്ട്. നാണംകുണുങ്ങികളായിരിക്കുന്ന പലരും പൊതുവെ നെഗറ്റീവ് മൂഡില്‍ ഇരിക്കാന്‍ താത്പര്യപ്പെടുന്നവരായിരിക്കും. അത്തരത്തില്‍ സന്തോഷം ഇല്ലാതിരിക്കുന്ന സമയത്ത് തന്നെ മറ്റുള്ളവരെ കൃത്യമായി നിരീക്ഷിക്കാനും അവരുടെ ഭാവങ്ങള്‍ ഒപ്പിയെടുക്കാനുമുള്ള കഴിവ് ഇവര്‍ക്ക് കൂടുമെന്നും സര്‍വേയില്‍ പറയുന്നു.

Advertisement