എഡിറ്റര്‍
എഡിറ്റര്‍
കളിമണ്ണ് തമിഴിലേക്ക്
എഡിറ്റര്‍
Tuesday 12th November 2013 5:50pm

kalimannu1

ശ്വേത മേനോന്‍ നായികയായ കളിമണ്ണിന് തമിഴ് റീമേക്ക്. തമിഴ് പതിപ്പിലും ശ്വേത തന്നെയാകും നായിക എന്നാണ് അറിയുന്നത്. ശ്വേത മേനോന്റെ യഥാര്‍ത്ഥ പ്രസവരംഗം ചിത്രീകരിച്ച സിനിമ എന്ന നിലയില്‍ ഏറെ വിവാദങ്ങളില്‍ പെട്ടിരുന്നു കളിമണ്ണ്.

ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്തത്. അമ്മയും ഗര്‍ഭസ്ഥ ശിശുവും തമ്മിലുള്ള വൈകാരിക ബന്ധമാണ് ചിത്രം പറയാന്‍ ശ്രമിക്കുന്നത്. പുറത്തിറങ്ങും മുമ്പേ ഏറെ ചര്‍ച്ചാ വിഷയമായ ചിത്രം എന്നാല്‍ ബോക്‌സോഫീസില്‍ വലിയ ചലനം സൃഷ്ടിച്ചിരുന്നില്ല.

ബിജു മേനോന്‍, സുഹാസിനി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. തമിഴില്‍ ചിത്രം ആരാണ് സംവിധാനം ചെയ്യുന്നതെന്നതില്‍ വ്യക്തതയില്ല.

കഥാ പ്രമേയത്തിലോ കഥാപാത്രങ്ങളിലോ വലിയ മാറ്റമില്ലാതെയാവും ചിത്രം കോളിവുഡിലും എത്തുക. കോളിവുഡ് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

Advertisement