ന്യൂദഡല്‍ഹി: ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി കശ്യപ് ഒളിമ്പിക്‌സിന് യോഗ്യത നേടി. ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തിയതോടെയാണിത്. ക്വാര്‍ട്ടറില്‍ മൂന്നാം സീഡ് ചൈനയുടെ ചെന്‍ ജിന്‍ പരിക്ക് മൂലം പിന്മാറിയതോടെയാണ് കശ്യപിന് സെമിയിലേക്ക് വാക്കോവര്‍ കിട്ടിയത്. സെമിയില്‍ ദക്ഷിണ കൊറിയയുടെ വാന്‍ ഹു ഷോണാണ് കശ്യപിന്റെ എതിരാളി.

1000 പോയിന്റുമായി ടൂര്‍ണമെന്റിനെത്തിയ കശ്യപിനേക്കാള്‍ മുന്നിലായിരുന്ന അജയ് ജയറാം നേരത്തേ തന്നെ തോറ്റു പുറത്തായിരുന്നു. ഇന്ത്യയില്‍ നിന്ന് ഒരാള്‍ക്കേ അവസരമുള്ളൂ.

വനിതാ സിംഗിള്‍സില്‍ സൈന നെഹ്‌വാള്‍ രണ്ടാം റൗണ്ടില്‍ പുറത്തായിയിരുന്നു. ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനക്കാരിയായ സൈന കീഴടങ്ങിയത് 12-ാം റാങ്കുകാരിയായ കൊറിയക്കാരി യൂണ്‍ ജൂ ബെയ്‌യോടാണ് (19-21, 10-21). മല്‍സരം  39 മിനിറ്റേ നീണ്ടുള്ളൂ.

പി.വി. സിന്ധു ക്വാര്‍ട്ടര്‍ ഫൈനലിലെത്തി പുറത്തായി. പുരുഷ ഡബിള്‍സില്‍ മലയാളികളായ രൂപേഷ് കുമാറും സനാവെ തോമസും ക്വാര്‍ട്ടറില്‍ തോറ്റു.

Malayalam News

Kerala News in English