ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റായി ശശിതരൂരിനെ നിയമിച്ചതില്‍ ക്രമക്കേട് നടന്നതായി ഷുംഗ്ലു കമ്മിറ്റി കണ്ടെത്തി.

കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ തനിക്ക് ലഭിക്കേണ്ട ഫീസ് തരൂര്‍ തന്നെയായിരുന്നു നിശ്ചയിച്ചിരുന്നതെന്നാണ് കമ്മിറ്റി കണ്ടെത്തിയത്. മറ്റൊരു കണ്‍സള്‍ട്ടന്റായ അജയ് ഗോവര്‍ധനും ഇതേ നിരക്കിലാണ് ഫീസ് ഈടാക്കിയത്.

2008-2009 കാലയളവില്‍ 12 ദിവസത്തെ മീറ്റിങ്ങിനായി തരൂര്‍ 30,000 ഡോളറാണ് (13 ലക്ഷം രൂപ)ഫീസായി വാങ്ങിയത്. ഒരു ദിവത്തെ ചിലവായി 2,500 ഡോളറാണ് തരൂര്‍ കാണിച്ചിരിക്കുന്നത്. ലോക്കല്‍ യാത്ര, ഫസ്റ്റ് ക്ലാസ് വിമാന ടിക്കറ്റ്, ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ താമസം എന്നീ ഇനങ്ങളിലാണ് ചിലവ് കാണിച്ചിരിക്കുന്നത്.

2008 ജൂലൈയിലാണ് കോമണ്‍വെല്‍ത്ത് എക്‌സിക്യുട്ടീവ് കമ്മിറ്റി തരൂരിനെ കണ്‍സള്‍ട്ടന്റായി നിശ്ചയിച്ചത്. തരൂരിന്റെ ഉപാധികള്‍ അംഗീകരിച്ചുകൊണ്ടായിരുന്നു നിയമനം.