ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ അന്വേഷിക്കുന്ന ഷുംഗ് ളൂ കമ്മറ്റി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗെയിംസിന്റെ സംപ്രേഷണാവകാശവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.

നേരത്തേ കമ്മറ്റിയുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഗെയിംസ് സമാപിച്ച ഉടനേ പ്രധാനമന്ത്രിയായിരുന്നു മുന്‍ സി.എ.ജി ആയിരുന്ന ഷുംഗ് ളൂവിനോട് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.