Administrator
Administrator
ഷുമൈസിയില്‍ തടവിലുണ്ടായിരുന്ന 71 ഇന്ത്യക്കാരെ നാട്ടിലേക്കയച്ചു
Administrator
Saturday 10th October 2009 7:07pm

riyad-indian-embassy

റിയാദ്: ഷുമൈസി നാടുകടത്തല്‍ കേന്ദ്രത്തില്‍ തടവില്‍ കഴിയുകയായിരുന്ന 71 ഇന്ത്യക്കാരെ സൗദി സര്‍ക്കാര്‍ വിട്ടയച്ചു. ഇന്നലെ രാവിലെ ഒന്‍പതിനുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ഇവരെ നാട്ടിലേക്കയച്ചിട്ടുണ്ട്. ഇനിയും 450 പേര്‍ ഇവിടെ തടവിലുണ്ടെന്നാണ് റി്‌പ്പോര്‍ട്ട്.

തടവില്‍ കഴിയുന്നവരുടെ ദുരതം സംബന്ധിച്ച് മാധ്യമങ്ങളില്‍ നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കേന്ദ്രത്തില്‍ ചിലര്‍ രോഗബാധിതരായി മരിക്കുകയും ചെയ്തു. ഐ.സി.സി, ഒഐസിസി,
കെഎംസിസി, കേളി, ഫൊക്കാസ തുടങ്ങിയ വിവിധ പ്രവാസി സംഘടനകള്‍ തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബസിക്കെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് പ്രവാസി സംഘടനകള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി, പ്രവാസികാര്യമന്ത്രി, വിദേശകാര്യമന്ത്രി, കേരള മുഖ്യമന്ത്രി തുടങ്ങിയവര്‍ക്കു നിവേദനവും നല്‍കിയിരുന്നു.

ഇവിടെയുള്ള മിക്ക തടവുകാര്‍ക്കും ചിക്കന്‍പോക്‌സ്, ടിബി, ആസ്മ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ട. തടവുകാര്‍ക്ക് അടിയന്തര വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി നാട്ടിലേക്ക് അയക്കുകയായിരുന്നെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

Advertisement