കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസിലെ പ്രതി ജീവനൊടുക്കി. കേസിലെ ഇരുപതാം മൊറാഴ സ്വദേശി സതീഷിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സതീഷിനെ ആശുപത്രിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Ads By Google

മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കഴിഞ്ഞ ഫെബ്രുവരി 20 നാണ് തളിപ്പറമ്പ് അരിയില്‍ സിപിഎം-ലീഗ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. ഷുക്കൂറിനെ തടഞ്ഞുവെച്ചുവെന്ന് ആരോപിച്ചാണ് സതീഷിനെ പ്രതിചേര്‍ത്തത്.
ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് തലശ്ശേരി സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റുന്നതിനിടയിലാണ് സതീഷിന്റെ മരണം.

അതേസമയം, സതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വാദവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.