Categories

മക്ക ജയിലില്‍ നിന്ന് മലയാളി യുവാവ് മോചിതനായി

ജയില്‍ മോചിതനായ ശുഐബ്(ഇടത്തു നിന്നും മൂന്നാമത്) ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരുടെ കൂടെ

മക്ക: മൂന്ന് മാസത്തെ തടവിന് ശേഷം മലയാളി യുവാവ് ജയിലില്‍ മോചിതനായി. വാഹനാപകടത്തില്‍ യമനി പൗരന്‍ മരിച്ച കേസില്‍ മക്ക ജയിലില്‍ കഴിഞ്ഞിരുന്ന തിരൂരങ്ങാടിക്കടുത്ത വെന്നിയൂര്‍ ചുള്ളിപ്പാറ സ്വദേശി ശുഐബാണ് (22) മോചിതനായത്. മരിച്ച യമനി പൗരന്റെ കുടുംബത്തിന് കോടതി നല്‍കാന്‍ വിധിച്ച 75,000 റിയാല്‍ ബ്ലഡ് മണി നല്‍കിയതോടെയാണ് ശുഎൈബിന്റെ മോചനത്തിന് വഴി തുറന്നത്.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സുമസ്സുകളുടെയും ശുഐബിന്റെ ബന്ധുക്കളുടെയും സ്‌പോണ്‍സറുടെയും സഹായത്തോടെ ബ്ലഡ് മണി നല്‍കാനുള്ള തുക കണ്ടെത്തിയത്. ഹൗസ്്‌ഡ്രൈവറായി ജോലി ചെയ്തിരുന്ന ശുഎൈബ് ഓടിച്ച വാഹനം ഇടിച്ച് യമനി പൗരന്‍ മരിക്കുകയായിരുന്നു.

ഒരു വര്‍ഷം മുമ്പാണ് ശുഎൈബ് പുതിയ വിസയില്‍ മക്കയിലെത്തിയത്. വിസയുടെ കടം തീരുന്നതിന് മുമ്പെ ശുഎൈബ് അപകടത്തില്‍ പെടുകയായിരുന്നു. വൃദ്ധരായ മാതാപിതാക്കളും എട്ട് മക്കളുമടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായ ശുഐബ് ജയിലിലായതോടെ കുടുംബം ഏറെ കഷ്ടപ്പാടിലായിരുന്നു. ശുഐബിന് താഴെയുള്ള സഹോദരങ്ങളെല്ലാം വിദ്യാര്‍ഥികളാണ്.

മോചിതനായ ശുഐബ് അടുത്ത ദിവസം തന്നെ സ്‌പോണ്‍സറുടെ കടയില്‍ ജോലിക്ക് കയറുമെന്ന് അറിയിച്ചു. തന്നെ സഹായിച്ച എല്ലാവരോടും ശുഐബ് നന്ദി പറഞ്ഞു. മക്കയിലെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരായ അശ്‌റഫ് ഇരിട്ടി, മുസ്തഫ എം വി, മാനു സുഫ്‌റാത്ത്, സൗദി പൗരനായ ഫൗസി ഖുറേശി എന്നിവരാണ് ആവശ്യമായ സഹായം നല്‍കിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.