കൊച്ചി: ബാംഗ്ലൂര്‍ സ്വദേശ ശുഭക്ക് മിസ് സൗത്ത് ഇന്ത്യ പട്ടം. പതിനഞ്ച് പേരെ പിന്തള്ളിയാണ് ശുഭ കിരീടം നേടിയത്. കേരളത്തിന്റെ ഗീതുക്രിസ്റ്റി ഫസ്റ്റ് റണ്ണറപ്പും ആന്ധ്ര ക്കാരി നികിതാ നാരായണ്‍ സെക്കന്റ് റണ്ണറപ്പുമായി.

2007ല്‍ ബാംഗ്ലൂരില്‍ നടന്ന മിസ് കോസ്‌മോസ് മാള്‍ 2008ലെ മിസ് യൂത്ത് പട്ടങ്ങളും ശുഭ നേടിയിരുന്നു. ഫസ്റ്റ് റണ്ണറപ്പ് പട്ടം നേടിയ ഗീതു ക്രിസ്റ്റി കഴിഞ്ഞവര്‍ഷത്തെ മിസ് കേരള മത്സരത്തിലെ നേട്ടം ആവര്‍ത്തിക്കുകയായിരുന്നു. 2006ലെ മിസ് എസ്റ്റിലോ, 2007ലെ മിസ് ബസ്റ്റ് പേഴ്‌സണാലിറ്റി ബഹുമതികളും നേടിയിട്ടുണ്ട്. എം.ബി.എ.വിദ്യാര്‍ത്ഥിനിയാണ്.