എഡിറ്റര്‍
എഡിറ്റര്‍
ശ്രുതി ഹാസന് അപ്പന്റിക്‌സ്
എഡിറ്റര്‍
Tuesday 7th January 2014 4:16pm

sruthi-2

ഹൈദരാബാദ്: നടി ശ്രുതി ഹാസനെ അപ്പന്റിക്‌സ് രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശ്രുതിയെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അല്ലുഅര്‍ജുന്റെ നായികയായി റൈസ് ഗുരം എന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിങിലായിരുന്നു ശ്രുതി.

രാംചരന്റെ കൂടെ അഭിനയിച്ച യേവദു എന്ന സിനിമയുടെ പ്രമോഷനും അവര്‍ ചെയ്യുന്നുണ്ടായിരുന്നു.

വാര്‍ത്തയറിഞ്ഞ് ആശുപത്രിയ്ക്ക് മുന്നില്‍ നിരവധി ആരാധകരാണ് തടിച്ചുകൂടിയിരുന്നത്.

Advertisement