എഡിറ്റര്‍
എഡിറ്റര്‍
പിറന്നാള്‍ മധുരത്തില്‍ ശ്രുതിഹാസന്‍
എഡിറ്റര്‍
Monday 28th January 2013 12:22pm

ജനുവരി 28ന് പിറന്നാള്‍ ആഘോഷത്തിലാണ് ശ്രുതിഹാസന്‍. ഗായികയായി സിനിമ ഇന്‍ഡസ്ട്രിയില്‍ തുടക്കം കുറിച്ച ഈ നടി പിന്നീട് അച്ഛന്റെ പാരമ്പര്യം അഭ്രപാളിയില്‍ നിലനിര്‍ത്തുന്നതിനായി അഭിനയരംഗത്തേക്കും നടന്നുകയറിയിരുന്നു.

Ads By Google

ഇരുപത്തിയേഴാം പിറന്നാള്‍ ആഘോഷവേളയിലും ഇത്തവണ ശ്രുതിക്ക് മധുരം പകരാന്‍ ബോളിവുഡ് പ്രതീക്ഷകളുണ്ട്്്.1986 നാണ് പ്രശസ്ത നടന്‍ കമല്‍ഹാസന്റെയും സരികയുടെയും പുത്രിയായി ശ്രുതി ഹാസന്‍ ജനിച്ചത്.

ഈ അവസരത്തിലാണ് ശ്രുതിയുടെ ബോളിവുഡ് അരങ്ങേറ്റവും എന്നത് പ്രേക്ഷര്‍ക്ക് ആവേശം പകരുന്നു. ഇമ്രാന്‍ഖാന്റെ നായികയായി ലക്ക് ലൂടെയാണ് ശ്രുതിയുടെ അരങ്ങേറ്റം.

ഗായിക കൂടിയായ ശ്രുതിയുടെ ശബ്ദം നിരവധി ദക്ഷിണേന്ത്യന്‍ സിനിമകളിലൂടെ നമുക്ക് ആസ്വദിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. പുതുവര്‍ഷത്തില്‍ കരിയറിനെ വളരെ പ്രതീക്ഷയോടെയാണ് നടി കാണുന്നത്.

ജന്‍മദിനം എങ്ങിനെ ആഘോഷിക്കുകയെന്നതിനെ കുറിച്ച് താരം ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല. കുറഞ്ഞ സിനിമകളിലാണ് ശ്രുതി മുഖം കാണിച്ചതെങ്കിലും നല്ലൊരു ആരാധകവൃന്ദം നടിക്കുണ്ട്.

ബോളിവുഡിലെ അരങ്ങേറ്റം പ്രതീക്ഷയോടെയാണ് ഇവര്‍ നോക്കി കാണുന്നത്. അഭ്രപാളിയിലേക്ക് കാലെടുത്തുവെച്ചതു മുതല്‍ പാട്ടും അഭിനയവും ഒരേ പോലെ കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിലാണ് നായിക.

പതിവായി ലൈവ് ഷോകളില്‍ മുഴുകുമ്പോഴും മാധ്യമങ്ങള്‍ക്ക് താരം മുഖം നല്‍കാറില്ല. പ്രഭുദേവയുടെ രാമയ്യ വസ്താവയ്യ യില്‍ ഉടന്‍ തന്നെ ശ്രുതിയെ ഉടന്‍ പ്രേക്ഷകര്‍ക്ക് കാണാം.

Advertisement