ധര്‍മ്മശാല: പരുക്കിന്റെ പിടിയിലുള്ള നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് പകരം മുംബൈയുടെ താരം ശ്രേയസ് അയ്യര്‍ ധര്‍മ്മശാലയില്‍ കളിച്ചേക്കും. പരമ്പരയിലെ അവശേഷിക്കുന്ന മത്സരത്തിലേക്കുള്ള ടീമില്‍ കോഹ്‌ലിയ്ക്ക് കവറായി ശ്രേയസിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Subscribe Us:

വെള്ളിയാഴ്ച്ച ശ്രേയസ് ടീമിനൊപ്പം ചേരും. ശനിയാഴ്ച്ചയാണ് മത്സരം ആരംഭിക്കുക. പരമ്പരയിലെ നാലാം ടെസ്റ്റാണ് ധര്‍മ്മശാലയില്‍ അരങ്ങേറുക. വിജയം ഇരു ടീമുകള്‍ക്കും ഒരുപോലെ അനിവാര്യമാണ്.

പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാമപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ശ്രേയസ് ഡബ്ബിള്‍ സെഞ്ച്വറി നേടിയിരുന്നു. ഈ പ്രകടനമാണ് താരത്തിന് ഭാഗ്യമായി മാറിയത്.

റാഞ്ചി ടെസ്റ്റിന്റെ ആദ്യ ദിനം തോളെല്ലിന് പരുക്കേറ്റതാണ് നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് തിരിച്ചടിയായത്. രണ്ടാം ദിനം വിരാട് കൡക്കാനിറങ്ങിയില്ലായിരുന്നു.


Also Read: സ്ത്രീവിരുദ്ധത സിനിമകളുടെ ഭാഗമാകില്ലെന്നല്ല അതിനെ വാഴ്ത്തിപ്പാടുന്നതിനെയാണ് എതിര്‍ക്കുന്നത്; നിലപാട് വ്യക്തമാക്കി പൃഥിരാജ്


കോഹ്‌ലി ധര്‍മ്മശാലയില്‍ ഇറങ്ങാനുള്ള സാധ്യതയില്ലെന്ന ആഭ്യൂഹങ്ങള്‍ പരന്നത,് പരിശീലനത്തിന് താരം ഇറങ്ങാതെ വന്നതോടെയാണ്. എന്നാല്‍ വിരാട് കളിക്കുമോ ഇല്ലയോ എന്നതില്‍ ഇതുവരേയും ടീം അധികൃതരുടെ ഭാഗത്തു നിന്നും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

പരമ്പരയില്‍ ഓരോ മത്സരം വീതം വിജയിച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ ഇന്ത്യയിറങ്ങുമ്പോള്‍ കോഹ്‌ലി കളത്തിലിറങ്ങാതെ വരുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.