ആലപ്പുഴ: സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ഥിനി ശ്രേയ(12)യുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മജിസ്‌ട്രേറ്റ് മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി. കേസന്വേഷണത്തിന്റെ പുരോഗതി മജിസ്‌ട്രേറ്റ് അന്വേഷിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ലോക്കല്‍ പോലീസില്‍നിന്ന് െ്രെകംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്ത് ആറുമാസം പിന്നിട്ടെങ്കിലും അന്വേഷണത്തില്‍ വലിയ പുരോഗതിയൊന്നുമുണ്ടായിരുന്നില്ല.

2010 ഒക്‌ടോബര്‍ 17ന് രാവിലെയാണ് ആലപ്പുഴ കൈതവന ഏഴരപ്പറയില്‍ ബെന്നിയുടെ മകള്‍ ശ്രേയയെ പക്കി ജങ്ഷനുസമീപമുള്ള അക്‌സെപ്റ്റ് കൃപാഭവന്‍ വളപ്പിലെ കുളത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.