ന്യൂദല്‍ഹി: ഹോക്കി ഇന്ത്യക്കും ഇന്ത്യന്‍ ഹോക്കി ഫെഡറേഷനും കേന്ദ്ര കായിക മന്ത്രാലയും കാരണംകാണിക്കല്‍ നോട്ടീസയച്ചു. അന്താരാഷട്ര ഹോക്കി ഫെഡറേഷന്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ എന്തെല്ലാം നടപടിയെടുത്തു എന്നു കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നോട്ടീസിന് വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ ഹോക്കി ഇന്ത്യയുടെ അംഗീകാരം നഷ്ടമാകാനിടയുണ്ടെന്ന് കായിക മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഹോക്കി ഇന്ത്യ സ്വകാര്യ കായിക സംഘടനയാണെന്ന് ദല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അംഗീകാരം നഷ്ടമാകാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസില്‍ ഹോക്കി ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.