തിരുവനന്തപുരം: അച്ചടക്ക ലംഘനം നടത്തിയതിന് മുന്‍മന്ത്രി കെ.പി. വിശ്വനാഥന് കെ.പി.സി.സിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് തൃശ്ശൂരില്‍ വിശ്വനാഥന്റെ നേതൃത്വത്തില്‍ ഗ്രൂപ്പ് യോഗം നടത്തിയതിനാണ് വിലക്ക്.

രണ്ട് ഡി.സി.സി ജനറല്‍ സെക്രട്ടറിമാര്‍ക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എം.ആര്‍ രാംദാസിനും സി.ഐ സെബാസ്റ്റിയനുമാണ് നോട്ടീസ് ലഭിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് ശേഷം ഗ്രൂപ്പ് യോഗങ്ങളും പരസ്യപ്രസ്താവനകളും വ്യാപകമായിരുന്നു. ഇതേ തുടര്‍ന്ന് ഗ്രൂപ്പ് യോഗങ്ങള്‍ക്കും പരസ്യപ്രസ്താവനയ്ക്കും കെ.പി.സി.സി കഴിഞ്ഞദിവസം വിലക്കേര്‍പ്പെടുത്തിയിരുന്നു. കെ.പി.സി.സി വിലക്കേര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് തൃശൂരിലെ വിശ്വനാഥന്റെ വസതിയില്‍ ഗ്രൂപ്പ് യോഗം നടന്നത്. ഇതേ തുടര്‍ന്നാണ് വിശ്വനാഥന് കെ.പി.സി.സി നോട്ടീസ് നല്‍കിയത്.