ലഖ്‌നൗ: വാഹനപരിശോധനയ്ക്കിടെ ഡിജിറ്റല്‍ രൂപത്തിലാക്കിയ രേഖകള്‍ ഫോണിലൂടെ കാണിച്ച യുവാവിന് പൊലീസിന്റെ ചീത്തവിളിയും പിഴയും. ഡിജിലോക്കര്‍ ആപ്പിന്റെ സഹായത്തോടെ ഡിജിറ്റലാക്കിയ രേഖകള്‍ ഫോണില്‍ കാണിച്ച ഉത്തര്‍പ്രദേശ് സ്വദേശി ഇഷാന്‍ സിംഘാളിനെയാണ് പൊലീസ് ചീത്തവിളിച്ചത്.


Also Read: മുന്‍ കേന്ദ്ര മന്ത്രി മുകുള്‍ റോയ് ബി.ജെ.പിയില്‍; കൂടുമാറിയത് മമതയുടെ വിശ്വസ്തന്‍


‘നിന്റെ ആപ്പ് കൊണ്ടുപോയി മോദിയെ കാണിക്കൂ’ എന്നു പറഞ്ഞായിരുന്നു പൊലീസുകാര്‍ പിഴയിടാക്കിയതെന്ന് ഇഷാന്‍ സിഘാള്‍ ട്വിറ്ററില്‍ കുറിച്ചു. രേഖകളും ഇടപാടുകളും ഡിജിറ്റല്‍ ആക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കവേയാണ് യോഗി ആദ്യത്യനാഥിന്റെ പൊലീസ് യുവാവിനെ ഡിജിറ്റല്‍ രേഖയുടെ പേരില്‍ അസഭ്യം പറഞ്ഞത്.

ഉത്തര്‍ പ്രദേശിലെ അലഹാബാദ് പോലീസാണ് വാഹനപരിശോധനയുടെ ഭാഗമായി തന്നെ തടഞ്ഞതെന്നും പിഴയിടാക്കിയെതെന്നും യുവാവ് പറയുന്നു. ഇദ്ദേഹത്തിന്റെ ട്വീറ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. യുവാവ് സമര്‍പ്പിച്ച ഡിജിറ്റല്‍ രൂപത്തിലുള്ള രേഖകള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്ത പൊലീസ് 5900 രൂപ പിഴയും വിധിച്ചു.


Dont Miss: തമിഴ്‌നാട്ടില്‍ കനത്തമഴ തുടരുന്നു: മന്ത്രിമാരോട് നേരിട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം


പിഴയൊടുക്കിയതിന്റെ റസീറ്റ് സഹിതമാണ് ഇഷാന്റെ ട്വീറ്റ്. പ്രധാന രേഖകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാനുള്ള സൗകര്യത്തിനാണ് സര്‍ക്കാര്‍ ഡിജിലോക്കര്‍ ആപ്പ് പുറത്തിറക്കിയിരുന്നത്. ആധാര്‍ കാര്‍ഡ്, ആര്‍ സി ബുക്ക്, ഡ്രൈവിങ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ രേഖകള്‍ ഇത്തരത്തില്‍ ഡിജിലോക്കറില്‍ സൂക്ഷിക്കാം.