കൊച്ചി: യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവേശനം നടത്തിയതിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അമൃതയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചു്. സര്‍ക്കാര്‍ നിരക്ക് അനുസരിച്ച് മാത്രമേ ഫീസ് ഈടാക്കാവൂ എന്നിരിക്കെ യു.ജി.സി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി അമൃത അധിക ഫീസ് ഈടാക്കിയിരുന്നു.
ഇക്കാര്യം നേരത്തെ ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ അമൃതയിലെ മെഡിക്കല്‍ പി.ജി സീറ്റുകള്‍ സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. കല്‍പ്പിത സര്‍വകലാശാലയെന്ന നിലയില്‍ മുഴുവന്‍ സീറ്റിലും പ്രവേശനം നടത്താന്‍ മാനേജ്‌മെന്റിന് അവകാശമുണ്ടോ എന്ന് ആരാഞ്ഞ് സംസ്ഥാനം അയച്ച കത്തിനുള്ള മറുപടിയിലാണ് കേന്ദ്രമാനവവിഭശേഷിമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.