ചെന്നൈ : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രവും കേരളവും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് ഡി.എം.ഡി.കെ നേതാക്കള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കരിങ്കൊടി കാണിച്ചു. സംഭവത്തില്‍  തമിഴ് നാട് പ്രതിപക്ഷ നേതാവും ഡി.എം.ഡി.കെ നേതാവുമായ
വിജയകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

വിജയകാന്തും ഇരുന്നൂറോളം വരുന്ന പ്രവര്‍ത്തകരുമാണ് പ്രധാനമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ പ്രധാനമന്ത്രി ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്കായി രാജ്ഭവനില്‍ എത്തിയ മന്‍മോഹന്‍ സിംങിനു നേരെ പ്രതിഷേധവുമായി ഡി.എം.ഡി.കെ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു.

Subscribe Us:

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം തെറ്റിദ്ധാരണ പരത്തുന്നുവെന്നും ജനങ്ങളെ ഇളക്കി വിട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും കരുണാനിധി പറഞ്ഞു. മുല്ലപ്പെരിയാറിന്റെ സുരക്ഷയ്ക്ക് കേന്ദ്രസേനയുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും  കേരളത്തില്‍ താമസിക്കുന്ന തമിഴരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും കരുണാനിധി മന്‍മോഹന്‍ സിംഗിനെ നല്‍കിയ നിവേദനത്തില്‍ പറഞ്ഞിരുന്നു.

Malayalam News

Kerala News In English