എഡിറ്റര്‍
എഡിറ്റര്‍
ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ വിലക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
എഡിറ്റര്‍
Friday 22nd November 2013 10:38am

election-commission

ന്യൂദല്‍ഹി: ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന കേസുകളിലെ പ്രതികള്‍ മത്സരിക്കുന്നത് വിലക്കണമെന്നാണ് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്.

ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ദിവസം മുതല്‍ നിയമനിര്‍മ്മാണസഭകളിലെ അംഗത്വം റദ്ദാകുമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് കസ്റ്റഡിയില്‍ ഉള്ളവര്‍ക്കും തടവിലുള്ളവര്‍ക്കും മത്സരിക്കാന്‍ പറ്റില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഇത് മറികടക്കാനായി ജയിലിലും പൊലീസ് കസ്റ്റഡിയിലും ഉള്ളവര്‍ക്ക് മത്സരിക്കാന്‍ അനുവാദം നല്കുന്ന രീതിയില്‍ സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത് സുപ്രീം കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.

ഇതിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍  സത്യവാങ്മൂലം നല്‍കിയത്.

Advertisement