Administrator
Administrator
വിധേയത്വം സ്വാതന്ത്ര്യം നല്‍കില്ല
Administrator
Saturday 8th March 2014 1:37pm

 വിധേയപ്പെടാനുള്ള ത്വര അത്രമാത്രം നമ്മുടെ ജീവനില്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നുണ്ട്. അതോടൊപ്പം സ്വാതന്ത്ര്യത്തിനായുള്ള ദാഹവുമുണ്ട്. വിധേയത്വം സ്വാതന്ത്ര്യത്തെ നല്‍കില്ലെന്ന് എത്ര അറിഞ്ഞാലും വിധേയത്വമെന്ന സ്വാഭാവിക ചോദനയിലൂടെ സ്വാതന്ത്ര്യത്തിലേക്ക് ഉണരാം എന്നുതന്നെയാണ് നാം കരുതുന്നത്.ആ ബലഹീനതയെയാണ് നാം അതിജീവിക്കേണ്ടത്.


amma-n-kanthapuram

line

എസ്സേയ്‌സ്‌ / ഷൗക്കത്ത്‌

line

Shoukathഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യനും എഴുത്തുകാരനും ആത്മീയാന്വേഷണത്തില്‍ സ്വന്തമായ വഴിയിലൂടെ മുന്നോട്ട് പോകുന്ന  ഷൗക്കത്ത് അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട വിവാദത്തോടുള്ള അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തമാക്കുന്നു.

ഇന്നലെ എന്റെ ഒരു സുഹൃത്ത് ചോദിച്ചു; ആത്മീയ ലോകത്ത് ഇത്രമാത്രം ചൂഷണങ്ങള്‍ നടക്കുമ്പോള്‍ നിങ്ങള്‍ എന്താ മിണ്ടാതിരിക്കുന്നത്? ഒരു പ്രതികരണവും കണ്ടില്ലല്ലോ?

ഞാന്‍ പറഞ്ഞു: ഒരു സംഭവം ഉണ്ടാകുമ്പോള്‍മാത്രം പ്രതികരിക്കുകയും അതിന്റെ ചൂടാറുമ്പോള്‍ അടുത്ത പ്രശ്‌നത്തിലേക്ക് തിരിയുകയും ചെയ്യുന്ന രീതിയോട് എനിക്കു താല്പര്യമില്ല. ഇതൊരു പുതിയ പ്രശ്‌നമല്ല.

ആത്മീയത തുടങ്ങിയ കാലംമുതല്‍ അതിന്റെ എല്ലാ നന്മയോടുമൊപ്പം ഈ ചൂഷണത്തിന്റെ വിളയാട്ടവുമുണ്ട്. ആത്മീയലോകത്തെന്നപോലെ മറ്റെല്ലാ മേഖലയിലും ആള്‍ദൈവങ്ങളും ആധിപത്യവും മനുഷ്യനുണ്ടായ കാലംമുതല്‍ തുടരുന്നുണ്ട്. അതിനെതിരായ ഉണര്‍വ്വുകളും കാലാകാലങ്ങളിള്‍ ഉണ്ടായിട്ടുമുണ്ട്.

ബുദ്ധനും യേശുവും മുഹമ്മദുനബിയും തുടങ്ങി പിന്നീടിങ്ങോട്ടു സംഭവിച്ച പലരും അറിഞ്ഞോ അറിയാതെയോ വിഭാഗീയതകള്‍ക്കു കാരണമായത് ചരിത്രമാണ്. ആ വിഭാഗങ്ങളില്‍ നിന്നു കൂണുകള്‍പോലെ പൊട്ടിമുളച്ച അനേകായിരും നാമ്പുകളാണ് ഇന്ന് യാതൊരു നീതിയുമില്ലാതെ സംഹാരതാണ്ഡ വമാടുന്നത്.

മനുഷ്യന്‍ ഒരു ശ്രേണീബദ്ധ ജീവിയാണ്. തനിക്കു മുകളിലും താഴെയും ആരെങ്കിലും ഉണ്ടെങ്കിലേ ജീവിക്കുന്നൂ എന്ന തോന്നലുണ്ടാകൂ. അവനെപ്പോഴും ഒരു രാജാവു വേണം. ഒരു പ്രജയും വേണം. സമൂഹത്തില്‍ വളരെ സമത്വത്തോടെ പെരുമാറാന്‍ ശ്രമിക്കുന്നവര്‍ വീട്ടിലെത്തുമ്പോള്‍ സ്വഭാവം മാറുന്നത് നമ്മുടെയൊക്കെ അനുഭവമാണ്.

ഒരാള്‍ക്കുമേലെയെങ്കിലും ആധിപത്യസ്വഭാവം കാണിക്കാത്ത ആരുമുണ്ടാകില്ല. അത് അതിരുവിടുമ്പോഴാണ് അക്രമമാകുന്നത്. ആകെ ജനതയെ ചൂഷണംചെയ്യാനും തമ്മിലകറ്റാനും തമ്മിലടിപ്പിക്കാനും കാരണമാകുമ്പോഴാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിയുന്നത്.

ബുദ്ധനും യേശുവും മുഹമ്മദുനബിയും തുടങ്ങി പിന്നീടിങ്ങോട്ടു സംഭവിച്ച പലരും അറിഞ്ഞോ അറിയാതെയോ വിഭാഗീയതകള്‍ക്കു കാരണമായത് ചരിത്രമാണ്. ആ വിഭാഗങ്ങളില്‍ നിന്നു കൂണുകള്‍പോലെ പൊട്ടിമുളച്ച അനേകായിരും നാമ്പുകളാണ് ഇന്ന് യാതൊരു നീതിയുമില്ലാതെ സംഹാരതാണ്ഡവമാടുന്നത്. അതിന്റെ ഹിംസാത്മക കഥകളാണ് പിന്നീടു വെളിപ്പെട്ടുവരുന്നത്.

ദൈവീകത അവകാശപ്പെടുന്ന അജ്ഞരായ അത്തരം ആളുകളെ ചുറ്റിപറ്റി പല താല്‍പര്യങ്ങളോടെ ഇത്തിക്കണ്ണികളായി കൂടുന്നവരാണ് പണത്തിനും അധികാരത്തിനും പ്രശസ്തിയ്ക്കും വേണ്ടി ആ ആളുകളെയും അവര്‍ പ്രതിനിധാനംചെയ്യുന്ന പ്രസ്ഥാനത്തെയും ഉപയോഗിക്കുന്നത്.

ഇത്തരം പല പ്രവര്‍ത്തനങ്ങള്‍ക്കും സദുദ്ദേശത്തോടെ അനുവാദം കൊടുക്കുന്നവര്‍ മെല്ലെമെല്ലെ അതിന്റെ ഭാഗമായി മാറുകയുംചെയ്യുന്നു. ഇത് എന്നത്തെയും കഥയാണ്. ഇന്നു പുതുതായി പൊട്ടിമുളച്ച അപൂര്‍വ്വ സംഭവമല്ല. അടിമകളായിരിക്കാനുള്ള മനുഷ്യന്റെ ആന്തരികചോദനയെ ചൂഷണം ചെയ്യുന്നവരുടെ കഥകളാണ് മത ആത്മീയ ലോകങ്ങളില്‍ നിന്ന് നാം കേള്‍ക്കുന്നത്. ഇനി കേള്‍ക്കാന്‍ പോകുന്നതും.

ആത്മാവില്‍ നിന്ന് ജീവിതത്തിലേക്ക് എന്നപേരില്‍ ഒരു പുസ്തകമെഴുതി ഈയിടെ പ്രസിദ്ധീകരിച്ചു. എങ്ങനെയൊക്കെയാണ് ആത്മീയതയുടെയും മറ്റും പേരില്‍ മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്നതെന്നും എന്തുകൊണ്ടാണ് നാം അതില്‍ വീണുപോകുന്നതെന്നും അതില്‍ വിശദമായി പരിശോധിക്കുന്നുണ്ട്.

അടുത്തപേജില്‍ തുടരുന്നു

Advertisement