എഡിറ്റര്‍
എഡിറ്റര്‍
ഷോര്‍ട്ട് ഫിലിമുകള്‍ ഇന്ത്യന്‍ സിനിമയെ മാറ്റിമറിക്കും: അനുരാഗ് കശ്യപ്
എഡിറ്റര്‍
Friday 7th June 2013 2:58pm

anuraj-kashyapp..

ഷോര്‍ട്ട് ഫിലിമുകള്‍ ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമെന്ന്  പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അനുരാഗ് കശ്യപ്.

മുഖ്യധാരാ സിനിമകളേക്കാള്‍ ഷോട്ട് ഫിലിമുകള്‍ക്ക്  മികച്ച നിലവാരം പുലര്‍ത്താന്‍ സാധിക്കുന്നുണ്ട്. വ്യത്യസ്തമായ ആഖ്യാന ശൈലിക്കൊണ്ടും, ഷോര്‍ട്ടുകളുടെ വ്യത്യസ്തത കൊണ്ടും  ഷോര്‍ട്ട് ഫിലിമുകള്‍ മികച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Ads By Google

നേരത്തെ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.നാല് ഷോര്‍ട്ട് ഫിലിമുകള്‍ ചേര്‍ത്ത് വെച്ച് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ബോംബെ ടാല്‍ക്കീസാണ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്. കാനില്‍ മികച്ച അഭിപ്രായം നേടാന്‍ അനുരാഗ് കശ്യപിന്റെ സിനിമക്ക് സാധിച്ചിരുന്നു.

ഷോര്‍ട്ട് ഫിലിമുകളെ അപേക്ഷിച്ച് ഫീച്ചര്‍ സിനിമകളാണ് ഉണ്ടാക്കാന്‍ ഏറെ പ്രയാസമെന്നാണ് പെതുവെ വിലയിരുത്തുന്നത്.

എന്നാല്‍ രണ്ടും വ്യത്യസ്തമാണെന്നും, എന്നാല്‍ ഷോര്‍ട്ട് ഫിലിമുകളില്‍ വിഷയാവതരണം നടത്താന്‍ എളുപ്പമാണെന്നും, എടുക്കുന്ന വിഷയത്തെ ഗൗരവത്തില്‍ സമീപിക്കാന്‍ ഷോര്‍ട്ട് ഫിലിമുകള്‍ മുന്‍പന്തിയിലാണെന്നും കശ്യപ് പറഞ്ഞു.

ഇന്ത്യയില്‍ ഷോര്‍ട്ട് ഫിലിമുകള്‍ക്കായി പ്രത്യക വേദികള്‍ കുറവാണ്. ഇവിടെ  അതിന് പ്രത്യേകമായ അവസരമുണ്ടാക്കാന്‍ സര്‍ക്കാര്‍ താല്‍പര്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറ്റൂബ് പോലുള്ള സോഷ്യല്‍ മീഡിയാ സൈറ്റുകള്‍ ഷോര്‍ട്ട് ഫിലിമുകളെ വല്ലാതെ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ഇത് അഭിനന്ദനാര്‍ഹമാണെന്നും,  സാധാരണക്കാരനായ ഒരു സംവിധായകന്  തന്റെ ചിത്രങ്ങള്‍ യൂറ്റൂബ് വഴി നിഷ് പ്രയാസം ജനങ്ങളിലേക്കെത്തിക്കാന്‍ സഹായകപ്രദമാണെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി.

Advertisement