എഡിറ്റര്‍
എഡിറ്റര്‍
’85 ലിറ്റര്‍ പെട്രോള്‍ ഉണ്ടാക്കാന്‍ വേണ്ടത് 100 കിലോഗ്രാം പ്ലാസ്റ്റിക്ക് മാത്രം’; കണ്ടെത്തല്‍ സിറിയയില്‍ നിന്ന് (ചിത്രങ്ങള്‍)
എഡിറ്റര്‍
Thursday 11th May 2017 7:31pm

ആഭ്യന്തര യുദ്ധത്തിന്റെ ദുരിതം പേറുന്ന സിറിയയില്‍ നിന്ന് മനുഷ്യ രാശിക്ക് പ്രതീക്ഷയേകുന്ന കണ്ടെത്തല്‍. പ്ലാസ്റ്റിക്കില്‍ നിന്ന് പെട്രോള്‍ ഉണ്ടാക്കാമെന്ന വിപ്ലവകരമായ കണ്ടെത്തലാണ് സിറിയയിലെ നിര്‍മ്മാണ തൊഴിലാളിയായ അബു കസം നടത്തിയിരിക്കുന്നത്. 85 ലിറ്റര്‍ പെട്രോള്‍ ഉണ്ടാക്കാനായി 100 കിലോഗ്രാം പ്ലാസ്റ്റിക്ക് മതി അബുവിന്.


Also Read: വിദ്വേഷപ്രസംഗം; എന്തുകൊണ്ട് യോഗി ആദിത്യനാഥിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കുന്നില്ല? യു.പി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി


ഭക്ഷണമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ബുദ്ധിമുട്ടുന്ന സിറിയക്കാര്‍ ഇന്ധനത്തിനും കടുത്ത ക്ഷാമമാണ് അനുഭവിക്കുന്നത്. ആവശ്യത്തിന് ഇന്ധനം ലഭിക്കാത്ത സാഹചര്യത്തിലാണ് തങ്ങള്‍ക്ക് വേണ്ട ഇന്ധനം സ്വയം ഉല്‍പ്പാദിപ്പിക്കാനായി ഇവര്‍ തീരുമാനിച്ചത്.

കാര്‍ഷികാവശ്യങ്ങള്‍ക്ക് വെള്ളമെത്തിക്കാനുള്ള മോട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് ഇവര്‍ പ്രധാനമായും ഇന്ധനം ഉപയോഗിക്കുന്നത്. സര്‍ക്കാര്‍-സൈനിക നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ ഇന്ധനവില ഉയര്‍ന്നു. ഇന്ധനം വാങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ കണ്ടുപിടിത്തം.


Don’t Miss: ‘ഇത് അവസാന വാര്‍ത്താ ബുള്ളറ്റിന്‍; ഞങ്ങള്‍ സംപ്രേക്ഷണം അവസാനിപ്പിക്കുന്നു’; ചാനല്‍ അടച്ച് പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം അവതാരക വായിച്ചത് കരഞ്ഞുകൊണ്ട്


പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കിയിയ ശേഷമാണ് അതില്‍ നിന്ന് പെട്രോള്‍ വേര്‍തിരിച്ചെടുക്കുന്നത്. ഇന്റര്‍നെറ്റില്‍ നിന്നുള്ള വിവരങ്ങളും വീഡിയോകളും പ്രയോജനപ്പെടുത്തിയാണ് അബു ഇന്ധനം നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവില്‍ അബു വിജയിക്കുക തന്നെ ചെയ്തു.

അബുവിന്റെ ഫാക്ടറിയില്‍ ഒരു ദിവസം 800 മുതല്‍ 1000 കിലോഗ്രാം വരെ പ്ലാസ്റ്റിക്ക് സംസ്‌കരിച്ച് ഇന്ധനമുണ്ടാക്കുന്നുണ്ട് ഇപ്പോള്‍. പെട്രോള്‍, ഡീസല്‍ ബെന്‍സീന്‍ തുടങ്ങിയ ഇന്ധനങ്ങള്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നു.

ചിത്രങ്ങള്‍:

Advertisement