Categories

വ്യാജ ഏറ്റുമുട്ടല്‍: അമിത് ഷായെ ചോദ്യംചെയ്തു തുടങ്ങി

ന്യൂദല്‍ഹി: ഷൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായ ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രി അമിത് ഷായെ സി ബി ഐ ചോദ്യംചെയ്യാന്‍ തുടങ്ങി.

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഷായെ മൂന്നുദിവസമാണ് ചോദ്യം ചെയ്യുക. ചോദ്യംചെയ്യലിന്റെ ദൃശ്യങ്ങള്‍ സി ഡിയിലാക്കി സൂക്ഷിക്കുന്നുണ്ട്. വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഷായെ 25 നായിരുന്നു സി ബി ഐ അറസ്റ്റ് ചെയ്തത്. രണ്ടുതവണ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാകാതിരുന്ന ഷാ നാടകീയമായാണ് 21 ന് സി ബി ഐ ഗാന്ധിനഗര്‍ ഓഫീസിലെത്തി കീഴടങ്ങിയത്.

വ്യാജഏറ്റുമുട്ടലുമായി ബന്ധപ്പെട്ട ഷാ സമര്‍പ്പിച്ച ഹരജി സി ബി ഐ കോടതി തള്ളിയിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഷായ്‌ക്കെതിരേ ചുമത്തിയിട്ടുള്ളത്. മന്ത്രിയുള്‍പ്പടെ 14 പേര്‍ക്കെതിരെയാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.