Categories

ഷോപ്പിയാന്‍: യുവതികളുടെ മൃതദേഹം പുറത്തെടുത്തു

ശ്രീനഗര്‍: ഷോപ്പിയാന്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ സംഘം കൊല്ലപ്പെട്ട യുവതികളുടെ മൃതദേഹം പുറത്തെടുത്തു. ഇവരുടെ ഡി.എന്‍.എ സാംപിളുകളും ശേഖരിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരുടെ സഹായത്തോടാണ് സി.ബി.ഐ നടപടി.

ഡി.എന്‍.എ സാമ്പിള്‍ ശേഖരിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ പ്രാദേശിക ഡോക്ടര്‍ക്കെതിരെ ആരോപണമുയര്‍ന്നു. ഈ സാഹചര്യത്തില്‍ പ്രാദേശിക ഡോക്ടര്‍മാരെ ഒഴിവാക്കിയാണ് സി.ബി.ഐ മൃതദേഹം പരിശോധിക്കാനെത്തിയത്. നാലു മാസം മുമ്പ് ഐശ, നിലോഫര്‍ എന്നിവരാണ് ഷോപ്പിയാനില്‍ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. പോലീസ് അന്വേഷണം അട്ടിമിറിക്കുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭത്തിനൊടുവില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.

നേരത്തെ യുവതികളുടെതെന്ന പേരില്‍ സ്ഥലത്തെ ഡോ. നിഗതം ശേഖരിച്ചത് മറ്റാളുകളുടെ സാംപിളുകളാണെന്ന് വ്യക്തമായിരുന്നു. പുല്‍വാമ ജില്ലാ അശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡില്‍ ഉപയോഗിച്ച കൈയ്യുറയില്‍ നിന്നാണ് താന്‍ സ്രവം ശേഖരിച്ചതെന്നും ഇതിനായി തനിക്കു മേല്‍ സമ്മര്‍ദമുണ്ടായിരുന്നെന്നും ഡോക്ടര്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.

അന്വേഷണത്തിന് തയ്യാറാവുന്ന ഏത് ഏജന്‍സിയുമായും സഹകരിക്കുമെന്നും താനും തന്റെ കുടുംബവും അന്വേഷണത്തോട് എല്ലാ വിധത്തിലും സഹകരിക്കുമെന്ന് സി.ബി.ഐയെ അറിയച്ചതായി കൊല്ലപ്പെട്ട യുവതികളിലൊരാളുടെ ഭര്‍ത്താവായ ഷക്കീല്‍ അഹമ്മദ് വ്യക്തമാക്കി. അരുഷി കേസുമായി ഏറെ സാമ്യമുള്ള കേസായതിനാല്‍ ആ കേസില്‍ സി.ബി.ഐയെ സഹായിച്ച ഡോ. ടി ടി ഡോഗ്രയാണ് ഇപ്പോള്‍ ഷോപ്പിയാനിലും സി.ബി.ഐയെ സഹായിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘പൂ നല്‍കി സ്വീകരിച്ചവര്‍ കുറച്ച് കഴിയുമ്പോള്‍ എന്നെ എങ്ങനെ പിടിച്ചു പുറത്താക്കാം എന്നായിരിക്കും ആലോചിക്കുക’; താന്‍ പിന്തുടരുന്ന മാധ്യമ ധര്‍മ്മങ്ങളെ കുറിച്ച് അര്‍ണബിന്റെ തള്ള് ഇങ്ങനെ

ന്യൂദല്‍ഹി: മാധ്യമ ധര്‍മ്മത്തെ കുറിച്ച് മുതിര്‍ന്ന പല മാധ്യമ പ്രവര്‍ത്തകരും പറയുന്നത് നാം കേട്ടിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മൂല്യച്ഛുതി സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് ആരോപണമുയരുന്ന ഈ കാലത്ത് മാധ്യമധര്‍മ്മത്തെ കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടതുമുണ്ട്. എന്നാല്‍ മാധ്യമ ധര്‍മ്മത്തേയും മാധ്യമ പ്രവര്‍ത്തകന്റെ കര്‍ത്തവ്യത്തേയും കുറിച്ച് റിപ്പബ്ലിക് ചാനലിന്റെ മേ