വാഷിംഗ്ടണ് ‍: അമേരിക്കന്‍ സൈനിക ആസ്ഥാനം പെന്റഗണിനു സമീപമുണ്ടായ വെടിവെപ്പില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പെന്റഗണിലേക്കുള്ള ഭൂമിക്കടിയിലെ മെട്രോ പാതയിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തില്‍ അക്രമിക്കും പരിക്കേറ്റു. മൂന്നുപേരെയും ജോര്‍ജ് വാഷിംഗ്ടണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെന്റഗണിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഒരാളോട് പ്രവേശന പാസ് ചോദിച്ചതിന് ഉടന്‍ തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പെന്റഗണ്‍ പോലീസ് ചീഫ് സംഭവത്തെക്കുറിച്ച്് പറഞ്ഞത്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.

പ്രാദേശിക സമയം വൈകുന്നേരം 6.40 നാണ് സംഭവം നടന്നത്. വെടിവെപ്പിനെത്തുടര്‍ന്ന് പെന്റഗണ്‍ അല്‍പ്പനേരത്തേക്ക് അടച്ചിട്ടു.