മുംബൈ: അമര്‍നാഥ് യാത്രക്കെതിരെ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ തന്റെ അമ്പരപ്പും ദു:ഖവും രേഖപ്പെടുത്തിയ ട്വീറ്റിനെ പരിഹസിച്ച് ഷൂട്ടിംഗ് താരം ജോയ്ദീപ് കര്‍മാകര്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് തന്റെ അനുശോചനം അറിയിച്ചു കൊണ്ടുള്ള സച്ചിന്റെ ട്വീറ്റെയാണ് ജോയ്ദീപ് പരിഹസിച്ചത് രംഗത്തെത്തിയത്.

അമര്‍നാഥ് യാത്രക്കെതിരായ ആക്രമണവും തീര്‍ത്ഥാടകര്‍ കൊല്ലപ്പട്ടതും തന്നെ അസ്വസ്ഥനാക്കിയെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്. എന്നാല്‍ ഇതിനെ പരിഹസിച്ചാണ് ഒളിമ്പ്യന്‍ താരമായ ജോയ്ദീപ് രംഗത്തെത്തിയത്.

ഗ്രമാറ്റിക്കലി കറക്ടായ വാക്കുകളാണ് സച്ചിന്റേതെന്നും വെറുതയല്ല താങ്കള്‍ക്ക് ഭാരത രത്‌ന ലഭിച്ചതെന്നുമായിരുന്നു ജോയ്ദീപിന്റെ ട്വീറ്റ്. എന്നാല്‍ ജോയ്ദീപിന്റെ പ്രതികരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഇരുവരും ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.


Also Read:  ‘ഇനിയെങ്കിലും കൂറ്റന്‍ ഫ്‌ളെക്‌സുകളില്‍ പാലഭിഷേകവും പുഷ്പാര്‍ച്ചനയും നടത്താന്‍ വലിഞ്ഞു കയറരുത്’;ദിലീപിനൊപ്പം അഭിനയിക്കേണ്ടി വന്നതില്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ താന്‍ ലജ്ജിക്കുന്നുവെന്ന് ജോയി മാത്യു


ഇന്നലെ രാത്രി എട്ടരയോടെ രണ്ട് പൊലീസ് പോസ്റ്റുകള്‍ക്കു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു. പിന്നീടാണ് അമര്‍നാഥ് യാത്ര സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ഖാനാബാല്‍ മേഖലയില്‍ വച്ച് വെടിവെപ്പ് നടത്തുന്നത്. ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍-ഇ-തൊയ്ബയാണ്. ദര്‍ശനത്തിന് ശേഷം ബാല്‍താലില്‍ നിന്നും തിരികെ വരുകയായിരുന്ന സംഘത്തിനു നേരെയായിരുന്നു ആക്രമണം.

സംഭവവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് യോഗം വിളിച്ചിട്ടുണ്ട്. എന്‍.എസ്.എയും സുരക്ഷാ ഉദ്യോഗസ്ഥറും ഇന്റലിജന്‍സ് ഏജന്‍സികളും യോഗത്തില്‍ പങ്കെടുക്കും.

സമാധാനപൂര്‍ണമായി തീര്‍ത്ഥയാത്ര നടത്തിയവര്‍ക്ക് നേരെയുണ്ടായ ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വിഷയത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.
അമര്‍നാഥില്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് രഹസ്യന്വേഷ വിഭാഗം പൊലീസിന് ജൂണ്‍ 25ന് വിവരം നല്‍കിയിരുന്നു.