കറാച്ചി: ടെസ്റ്റിനോട് വിടപറഞ്ഞ ഷഹീദ് അഫ്രീദിക്ക് പകരം ഷുഹൈബ് മാലിക് ആസ്‌ട്രേലിയക്കെതിരായ രണ്ടാംടെസ്റ്റില്‍ കളിക്കും. ടീം പ്രാക്ടീസില്‍ പങ്കെടുക്കാത്തതിന് ആദ്യടെസ്റ്റില്‍ മാലികിനെ ടീം മാനേജ്‌മെന്റ് ഒഴിവാക്കിയിരുന്നു.

ഭാര്യയും ടെന്നിസ് താരവുമായ സാനിയ മിര്‍സയുമായി ചുറ്റിയടിച്ചതിനാലാണ് മാലികിന് പ്രാക്ടീസിന് എത്താന്‍ സാധിക്കാതിരുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ആദ്യടെസ്റ്റിലെ 150 റണ്‍സിന്റെ കനത്ത തോല്‍വിക്കുശേഷമാണ് അഫ്രീദി വിരമിക്കല്‍ പ്രഖ്യാപിച്ചത്.