കൊളംബോ: ലോകകപ്പിനുശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്തുനിന്നും വിടവാങ്ങുമെന്ന് പാക്കിസ്ഥാന്‍ പേസര്‍ ഷുഹൈബ് അക്തര്‍ വ്യക്തമാക്കി. ഏറെ ചിന്തിച്ചെടുത്ത തീരുമാനമാണിതെന്ന് അക്തര്‍ പറഞ്ഞു.

വിരമിക്കുന്നതിനെക്കുറിച്ച് ഏറെ ചിന്തിച്ചിരുന്നു. തുടര്‍ന്നാണ് കളിമതിയാക്കാന്‍ തീരുമാനിച്ചത്. ലോകകപ്പില്‍ ടീമിന്റെ അവസാന മല്‍സരമായിരിക്കും തന്റെയും അവസാനമല്‍സരമെന്നും അക്തര്‍ പറഞ്ഞു.

ന്യൂസിലാന്‍ഡിനെതിരായ മല്‍സരത്തില്‍ പാക്ക് പേസര്‍ക്ക് കണക്കിന് ശിക്ഷലഭിച്ചിരുന്നു. തുടര്‍ന്ന് സിംബാബ്‌വേയ്‌ക്കെതിരേയുള്ള മല്‍സരത്തില്‍ നിന്നും താരത്തെ പുറത്തുനിര്‍ത്തുകയും ചെയ്തു. മരുന്നടി വിവാദമുള്‍പ്പടെയുള്ള പ്രശ്‌നങ്ങളില്‍പ്പെട്ട് ഉഴറുകയായിരുന്ന അക്തറിനെ ലോകകപ്പ് ടീമിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു.