ലണ്ടന്‍: ബ്രിട്ടനില്‍ സന്ദര്‍ശനം നടത്തുന്ന പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് നേരെ ചെരുപ്പേറ്. ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് സര്‍ദാരിക്കുനേരെ ചെരുപ്പേറ് വന്നത്. പാക്കിസ്താനില്‍ പ്രളയം രൂക്ഷമായിരിക്കേ വിശ്രമദിനം ആഘോഷിക്കാനെത്തിയ സര്‍ദാരിക്കെതിരേ ലണ്ടനില്‍ പ്രകടനം നടന്നിരുന്നു.

പ്രതിഷേധ പ്രകടനത്തിനെത്തിയവര്‍ ചടങ്ങ് നടക്കുന്ന ഹാളിനുള്ളില്‍ കടന്ന് സര്‍ദാരിക്ക് നേരെ ചെരുപ്പേറ് നടത്തുകയായിരുന്നു. ‘ആക്രമണ’ ത്തില്‍ സര്‍ദാരിക്ക് പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ചെരുപ്പെറിഞ്ഞയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.