എഡിറ്റര്‍
എഡിറ്റര്‍
SHOCKING: 40000 ത്തോളം തമിഴരെ കൊന്നൊടുക്കിയതിന്റെ 17 വീഡിയോ ദൃശ്യങ്ങള്‍
എഡിറ്റര്‍
Monday 25th June 2012 12:20pm
വീഡിയോ സ്‌റ്റോറി/ടിം കിങ്ങ്
നിരായുധരായ തമിഴ് ജനതക്കെതിരെ ലങ്കന്‍ സൈന്യം നടത്തിയ ഭീകരമായ മനുഷ്യവേട്ടയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. യുദ്ധം എന്നു പേര്‍ വിളിച്ച് വര്‍ഷങ്ങളുടെ ജീവിതദുരിതങ്ങളിലൂടെ നിസ്സഹായരാക്കപ്പെട്ട ഒരു ജനതയുടെ മേല്‍ നടത്തിയ നഗ്‌നമായ മനുഷ്യാവകാശ ലംഘനമായിരുന്നു എല്‍.ടി.ടി.ഇക്കെതിരെയുള്ള സൈനിക നീക്കം. തമിഴര്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വാര്‍ത്തകള്‍ പോലും പുറം ലോകത്തെത്തിക്കാന്‍ ലങ്കന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നതാണ് ഏറെ ഭീകരം. സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് അവിടെ മാധ്യമപ്രവര്‍ത്തനം നടത്തുന്നത്.
മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മനുഷ്യാവകാശ മാധ്യമപ്രവര്‍ത്തകനായ ടിം കിങ്ങ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ ഡൂള്‍ന്യൂസ്.കോം പുറത്തുവിട്ടിരുന്നു. ഏറ്റവും പുതിയ വിവരങ്ങള്‍ സേലം ന്യൂസ്.കോം എന്ന വെബ്‌സൈറ്റിലൂടെ അദ്ദേഹം പുറത്തുവിട്ടിരിക്കയാണ്. റിപ്പോര്‍ട്ടും വിഡീയോ ദൃശ്യങ്ങളും ഡൂള്‍ന്യൂസ് പ്രസിദ്ധീകരിക്കുന്നു.
ശ്രീലങ്കന്‍ പട്ടാളത്തിന്റെ യുദ്ധകുറ്റകൃത്യങ്ങളുടെ പുതിയ തെളിവുകള്‍ ലഭ്യമായി. ഹൃദയഭേദകമാണ് ഈ പുതിയ ചിത്രങ്ങള്‍. ഇവയെല്ലാം ഇനിയും മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരെ ഞെട്ടിപ്പിക്കുന്ന നഗ്‌ന സത്യങ്ങളാണ്. ഇതിനെതിരെ ലോക ജനത ഉണരുമെന്ന് പ്രതീക്ഷിക്കാം.

വംശഹത്യകള്‍ അവസാനിപ്പിക്കണമെങ്കിലും അവകാശങ്ങള്‍ സംരക്ഷിക്കണമെങ്കിലും അര്‍പ്പണ മനോഭാവത്തോടെയുള്ള സമരങ്ങളല്ലാതെ മറ്റുവഴികളില്ല. ഇത് മരണത്തിന്റേയും വംശഹത്യയുടെയും കഥയാണ്. തമിഴ്‌നാട്ടില്‍ ഇനിയും മരിക്കാതെ ജീവിക്കുന്ന അനേകം കുടിയേറ്റക്കാരുടെ പുതിയ ശബ്ദത്തിന്റെ കൂടി കഥയാണ്.

ഭരണകൂട ഭീകരതയുടെ ഇരകള്‍

ഉത്തരശ്രീലങ്കയില്‍ നടന്ന ഒരു ഭീകര സൈനിക ആക്രമണത്തില്‍ പ്രധാനമായും തമിഴ് ഹിന്ദുക്കളും ക്രിസ്ത്യാനികളുമായ നിരവധിപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. 2009 വേനല്‍ കാലത്താണ് ഇത് നടന്നത്. 40000ത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്. മറ്റുചില വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ്. ഇക്കണക്കുകള്‍ അവഗണിച്ചാല്‍ തന്നെ യുദ്ധം അവസാനിച്ചപ്പോള്‍ ഏകദേശം 160000 പേര്‍ കൊല്ലപ്പെട്ടു.

കൊല്ലുന്നതിന്റേയും മരിക്കുന്നതിന്റേയും ഈ ചിത്രങ്ങള്‍ അതീവ ദു:ഖകരമാണ്. ഇപ്പോഴും ഹൃദയത്തില്‍ നിന്നും മാഞ്ഞുപോകുന്നില്ല. നിര്‍വികാരമായി ഇവ നമുക്ക് കണ്ടുനില്‍ക്കാനാവില്ല.

ഞെട്ടിപ്പിക്കുന്ന വീഡിയോ ചിത്രങ്ങള്‍

ഈ ലേഖനത്തില്‍ വീഡിയോ ദൃശ്യങ്ങളും ഫോട്ടോ ശേഖരങ്ങളടങ്ങിയ ഒരു ആല്‍ബവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുര്‍ബല ഹൃദയര്‍ ഇത് കാണരുതെന്നാണ് എന്റെ അഭിപ്രായം. അതേസമയം ഈ ദുരന്തത്തിന്റെ തീവ്രത ഈ ചിത്രങ്ങള്‍ കാണാതെ മനസ്സിലാക്കാനുമാകില്ല.

Ads By Google

ഐക്യരാഷ്ട്ര സഭയുടെ 1940 ലെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റേയും അന്താരാഷ്ട്ര നിയമത്തിന്റേയും ഭാഗമായി ലഭിച്ച തിരികെ പോകാനുള്ള അവകാശം പോലും ശ്രീലങ്കയില്‍ ഇന്ന് ജീവിക്കുന്ന തമിഴര്‍ക്ക് ലഭ്യമാകുന്നില്ല.

2005ല്‍ മഹിന്ദ്ര രാജ് പാക്‌സെ അധികാരത്തിലെത്തിയതിനു ശേഷമാണ് തമിഴരെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളാരംഭിക്കുന്നത്. ‘ഭരണകൂടത്തെ തകര്‍ക്കുന്ന’ ഭീകര സംഘടന എന്നുവിശേഷിപ്പിക്കപ്പെടുന്ന തമിഴ് ഈഴത്തെ തകര്‍ക്കാനായി രാഷ്ട്രീയ ആസൂത്രകര്‍ പദ്ധതിയിട്ടത് ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റേയും ടോണി ബ്ലെയറിന്റേയും സഹായം സ്വീകരിച്ചുകൊണ്ടാണ്.

‘ഭീകരസംഘടന’ എന്ന മുദ്ര വീണതോടെ എല്‍.ടി.ടി.ഇ-യ്ക്ക് ലോക രാഷ്ട്രീയ വേദിയില്‍ തമിഴര്‍ക്കുവേണ്ടി വാദിക്കാനുള്ള കഴിവ് നഷ്ടമായി. അതിന്റെ അന്ത്യത്തിലേക്കുള്ള യാത്രയുടെ ആരംഭമായിരുന്നു അത്.

ഉത്തരശ്രീലങ്കയില്‍ നടന്ന സൈനിക അധിനിവേശം അങ്ങേയറ്റം ക്രൂരമായാണ് സ്ത്രീകളോടും കുഞ്ഞുങ്ങളോടും ചെയ്തത്. സൈനികര്‍ തന്നെ റെക്കോര്‍ഡ് ചെയ്ത ശ്രീലങ്കന്‍ സൈന്യത്തിന്റെ ഈ ക്രൂരത നമ്മുടെ കാഴ്ചകളെ തകര്‍ത്തെറിയുന്നവയാണ്.

തങ്ങളുടെ കൂടെയുള്ളവരുടെ ശവശരീരങ്ങള്‍ക്കൊപ്പം കൈവിലങ്ങുവെച്ച് കൊണ്ടുപോകുന്ന നിസ്സഹായരായ തമിഴ് പുലികളുടേതാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വീഡിയോ ചിത്രങ്ങളുടെ ഈ ശേഖരം.

ഈ വീഡിയോ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഞങ്ങള്‍ ഒരു ലേഖനം കൊടുത്തിരുന്നു. അറിയപ്പെടാത്ത തമിഴ് യുദ്ധക്കുറ്റവാളികളെ പ്രതിനിധീകരിക്കുന്ന ലണ്ടന്‍ അറ്റോര്‍ണി, വാസുകി മുരുഹതാസ് ഞങ്ങളുടെ ന്യൂസ് റൂമിലേക്ക് അയച്ചുതന്ന പുതിയ ഫോട്ടോഗ്രാഫുകളും വീഡിയോചിത്രങ്ങളും ഉള്‍പ്പെടുത്തികൊണ്ടുള്ള Captive, Handcuffed and Dying… ‘Brutal’ and ‘Shocking’ Describe Newly Released Sri Lanka War Crime Images,എന്ന ലേഖനം.

ഈ ചിത്രങ്ങളിലുള്ളവരെല്ലാം നിസ്സഹായരും ചെറുപ്പക്കാരുമാണ്. ദൈന്യത വിളിച്ചോതുന്ന മുഖങ്ങള്‍. അവര്‍ക്കറിയാം വര്‍ണവെറിപൂണ്ട സിംഹളകള്‍ക്ക് തങ്ങള്‍ മനുഷ്യര്‍പോലുമല്ലെന്ന്. പിടിക്കപ്പെട്ട തമിഴര്‍ക്ക് അതിക്രൂരമായി മുറിവുകള്‍ പറ്റിയിട്ടുള്ളതായാണ് മിക്ക ചിത്രങ്ങളിലും നമുക്ക് കാണാനാവുന്നത്. ഇവര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോയെന്ന അന്വേഷണത്തിലാണ് ഞങ്ങള്‍.

ഒട്ടനവധി തമിഴരുടെ ശവശരീരങ്ങള്‍ ഈ ചിത്രങ്ങളില്‍ നമുക്ക് കാണാനാവും. മിക്കവരും എല്‍.ടി.ടി.ഇയുടെ യൂണിഫോം ധരിച്ചവര്‍. തമിഴര്‍ക്കെതിരെ തങ്ങള്‍ കാണിക്കുന്ന ‘മഹത് കര്‍ത്തവ്യങ്ങള്‍’ ശ്രീലങ്കന്‍ സൈനികര്‍ സ്വയം ചിത്രീകരിച്ചത് എന്തുകൊണ്ടും ‘ഉചിതം’ തന്നെ.

ശവശരീരങ്ങളുടെ നീണ്ടനിരകള്‍

ഈ വീഡിയോകള്‍ എടുത്ത ഫോട്ടോഗ്രാഫേഴ്‌സ്  അവ എല്ലാം വളരെ അടുത്തുനിന്നാണ് ചിത്രീകരിച്ചിക്കുന്നത്. ഈ ചിത്രങ്ങളില്‍ എല്ലാം തന്നെ സ്ത്രീകളെ കാണാനാവുന്നത് വിവസ്ത്രരായിട്ടാണ്. മിക്കവരുടേയും കീഴ് വസ്ത്രങ്ങള്‍ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ഇത് കാണിക്കുന്നത് വളരെയധികം തമിഴ് സ്ത്രീകള്‍ ശ്രീലങ്കന്‍ പട്ടാളത്തിന്റെ ക്രൂരവിനോദങ്ങള്‍ക്ക് ഇരയായിട്ടുണ്ട് എന്നാണ്.

വെറുപ്പും തുടര്‍ച്ചയായ കൊലപാതകങ്ങളും കൊണ്ട് സമാധാനത്തെ ഇവര്‍ വലിച്ചെറിഞ്ഞിരിക്കുന്നു. ഇന്ന് ശ്രീലങ്കിയിലെ രണ്ടുവിഭാഗങ്ങള്‍ക്കിടയിലും സമാധാനം തീരെ ഇല്ലാതായിരിക്കുന്നു. നിയമപരമായ എല്ലാ പ്രതീക്ഷകളേയും ഇത് തകര്‍ത്തിരിക്കുന്നു. മനുഷ്യാവകാശം നിരര്‍ത്ഥകമായ പദമായിരിക്കുന്നു. അതുകൊണ്ടാണ് ശ്രീലങ്കയിലെ യുദ്ധ കുറ്റകൃത്യങ്ങള്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നത്.

രാജ് പാക്‌സെയും അദ്ദേഹത്തിന്റെ സഹോദരങ്ങളും അധികാരത്തിലേറിയ ശേഷം വസ്തുനിഷ്ഠമായി എഴുതുന്ന പത്രപ്രവര്‍ത്തകര്‍ക്കുനേരെ കടുത്ത അക്രമങ്ങള്‍ അഴിച്ചുവിട്ടതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്.  ഒരു ദു:ഖസത്യമെന്തെന്നുവെച്ചാല്‍ ശ്രീലങ്കയിലെ സിംഹള ബുദ്ധിസ്റ്റുകള്‍ തമിഴര്‍ക്കെതിരെ വിരോധം വളര്‍ത്തുന്നു എന്നതാണ്.  ആ മനോഹരമായ ദ്വീപ് ദേശത്തിലെ വേദനാജനകമായ  കാഴ്ചയാണ് ഈ വിഭജനം.

രണ്ട് സംസ്‌ക്കാരങ്ങള്‍ക്കും പുരാതനമായ ചരിത്രമുണ്ട്. രണ്ടു സംസ്‌ക്കാരങ്ങളും ഒരുമിച്ച് സമാധാനമായി കഴിയാനാവില്ല എന്നുപറയുന്നത് യുക്തിസഹമല്ല. ഈ ബുദ്ധിസ്റ്റുകളാല്‍ നയിക്കപ്പെടുന്ന ഒരു മാതൃകാ സിംഹള ദേശം നിര്‍മ്മിക്കാനാണ് ഇപ്പോള്‍ നടക്കുന്ന ഈ കൂട്ടക്കുരുതികള്‍. ലങ്കന്‍ ദേശീയ വാദികള്‍ പറയുന്നതുപോലെ സര്‍ക്കാര്‍ ഭരണകൂട ഭീകരത വിതറുകയാണ്. അവരുടെ കൈകള്‍ ആയിരക്കണക്കിന് തമിഴരുടേയും അതുപോലെ മനുഷ്യാവകാശങ്ങളെ പിന്തുണയ്ക്കുന്ന സിംഹള പൗരന്‍മാരുടേയും രക്തത്തില്‍ കുതിര്‍ന്നതാണ്.

1983ല്‍ സിംഹള ബുദ്ധിസ്റ്റുകളുടെ അധിനിവേശത്തില്‍ ആയിരക്കണക്കിന് തമിഴരാണ് കൊല്ലപ്പെട്ടത്. ബലാംത്സംഗം ചെയ്ത് കൊല്ലുക, അതും തമിഴരായിപ്പോയി എന്ന ഏക തെറ്റിന്.

എല്‍.ടി.ടി.ഇയുമായുള്ള യുദ്ധത്തില്‍ ശ്രീലങ്കന്‍ സൈനികര്‍ക്ക് സംഭവിച്ചിട്ടുള്ള അത്യാഹിതങ്ങള്‍ക്കുള്ള പക തീര്‍ക്കലാണിത്. സായുധ സൈന്യങ്ങള്‍ സായുധ സൈന്യങ്ങള്‍ക്കെതിരെ പോരാടി. എന്നാല്‍ അതിനു പകതീര്‍ക്കുന്നതോ തീവെട്ടിക്കൊള്ളക്കാരായ ബുദ്ധിസ്റ്റ് സന്യാസികള്‍ പാവം തമിഴരെ കൂട്ടക്കുരുതി ചെയ്തുകൊണ്ടും.

Video: 1

 

Video: 2

 

Video: 3

 

Video: 4

 

Video: 5

 

Video: 6

 

Video: 7

 

Video: 8

 

Video: 9

 

Video: 10

 

Video: 11

 

Video: 12

 

Video: 13

 

Video: 14

 

Video: 15

 

Video: 16

 

Video: 17

 

കടപ്പാട്: സേലം ന്യൂസ്.കോം

ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ മുന്‍പ് പ്രസിദ്ധീകരിച്ച ലേഖനങ്ങളും ചിത്രങ്ങളും കാണുക:

ലങ്കന്‍ വംശവെറിയുടെ ഭീകര ദൃശ്യങ്ങള്‍…

ശ്രീല­ങ്ക: ­ര­ക്തം­കൊ­ണ്ടെ­ഴു­തുന്ന വാര്‍­ത്തകള്‍

 

Advertisement