എഡിറ്റര്‍
എഡിറ്റര്‍
200 രൂപയ്ക്ക് വേണ്ടി സ്വന്തം കുഞ്ഞിനെ വിറ്റ് അമ്മ
എഡിറ്റര്‍
Friday 5th May 2017 10:30am

അഗര്‍ത്തല: വെറും 200 രൂപയ്ക്ക് വേണ്ടി സ്വന്തം കുഞ്ഞിനെ വിറ്റ് അമ്മ. ത്രിപുരയിലെ ആദിവാസി ഊരിലാണ് സംഭവം. ഏപ്രില്‍ 13 നാണ് ലക്ഷ്മിപുര സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് ഇവര്‍ കുഞ്ഞിനെ വില്‍ക്കുന്നത്.

കുഞ്ഞിനെ വിറ്റകാര്യം കുട്ടിയുടെ അച്ഛന്‍ ഖനാജോയ് റീങ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യയോട് കുഞ്ഞിനെ വില്‍ക്കരുതെന്ന് താന്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ 200 രൂപയ്ക്ക് വേണ്ടി അവള്‍ കുഞ്ഞിനെ വില്‍ക്കുകയായിരുന്നുവെന്നുമാണ് ഇദ്ദേഹം പറുന്നത്. മുഖ്ഗുബി ഗ്രാമത്തിലാണ് ഇപ്പോള്‍ കുഞ്ഞ് ഉള്ളത്.

സംഭവം പുറത്തറിഞ്ഞതോടെ കുഞ്ഞിനെ തിരിച്ചുവാങ്ങാനായി താന്‍ ഓട്ടോ ഡ്രെവറായ ധന്‍ഷായ് എന്നയാളെ സമീപിച്ചെങ്കിലും കുഞ്ഞിന്റെ അമ്മയ്ക്ക് മാത്രമേ കുഞ്ഞിനെ കൊടുക്കുള്ളൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും കുട്ടിയുടെ അച്ഛന്‍ പറയുന്നു.

സംഭവത്തില്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഡിപാര്‍ടമെന്റ് സോഷ്യല്‍ എഡ്യുക്കേഷന്‍ ഡിപാര്‍ട്‌മെന്റും ഇടപെട്ടിട്ടുണ്ട്. കുട്ടിയെ എന്തുവിലകൊടുത്തും രക്ഷിതാക്കളുടെ അടുത്ത് തിരിച്ചെത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.


Dont Miss വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ്.കെ.മാണി തന്നെയായിരിക്കും: അഡ്വ. ജയശങ്കര്‍ 


കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. ഉള്‍ട്ടാചാര എന്ന എസിഡി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം 11 വയസുള്ള മകനെ 5000 രൂപയ്ക്ക് അമ്മ വിറ്റത് വലിയ വിവാദമായിരുന്നു. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായുള്ള പണത്തിന് വേണ്ടിയായിരുന്നു കുഞ്ഞിനെ വിറ്റത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല് കുട്ടികളെയാണ് തുച്ഛമായ തുകയ്ക്ക് വേണ്ടി രക്ഷിതാക്കള്‍ വിറ്റത്.

സാമ്പത്തികമായ അരക്ഷിതാവസ്ഥയാണ് സ്വന്തം കുട്ടികളെപ്പോലും വില്‍ക്കേണ്ട അവസ്ഥയിലേക്ക് ഇവരെ എത്തിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

Advertisement