എഡിറ്റര്‍
എഡിറ്റര്‍
മോഡിക്കെതിരെ പ്രകടനം നടത്തിയ സ്ത്രീക്കെതിരെ പുരുഷ പോലീസുകാരന്റെ അതിക്രമം: ദൃശ്യങ്ങള്‍ പുറത്ത്
എഡിറ്റര്‍
Wednesday 27th November 2013 8:23pm

modicontrovercy

അഹമ്മദാബാദ്: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായുള്ള പ്രഖ്യാപനത്തിന് ശേഷം നരേന്ദ്ര മോഡി ക്യാമ്പിനെ പ്രതിക്കൂട്ടിലാക്കി നിരവധി വിവാദങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

മോഡിയുടെ പ്രസംഗത്തിലെ പിഴവുകളും അവിവാഹിതയായ യുവതിയെ നിരീക്ഷിക്കാന്‍ പോലീസ് ഓഫീസറെ ചുമതലപ്പെടുത്തിയതുമെല്ലാം അവയില്‍ ചിലത് മാത്രം.

മോഡി ക്യാമ്പിനെ പ്രതിസന്ധിയിലാക്കി പുതിയൊരു വിവാദം കൂടി പുറത്ത് വന്നിരിക്കുന്നു. മോഡിക്കെതിരെ ഗുജറാത്തില്‍ പ്രകടനം നടത്തിയ വനിതയെ പുരുഷ പൊലീസുകാരന്‍ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളാണ് മോഡി ക്യാമ്പിന് പുതുതായി തലവേദന സൃഷ്ടിച്ചിരിക്കുന്നത്.

ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി പ്രവര്‍ത്തകയെ പൊലീസുകാരന്‍ കയറിപ്പിടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.modi456

മണി നഗറില്‍ മോഡിക്കെതിരെ പ്രകടനം നടത്തിയവര്‍ക്കു നേരെ പൊലീസ് ക്രൂരമായ അക്രമം അഴിച്ചു വിട്ടിരുന്നു. ഈ അക്രമത്തിനിടെ പ്രകടനത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന സ്ത്രീയെ പുരുഷ പൊലീസുകാരന്‍ കൈയേറ്റം ചെയ്യുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.

പ്രകടനത്തിനു മുന്‍ നിരയില്‍ ഉണ്ടായിരുന്ന സ്ത്രീയുടെ മാറിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പുരുഷ പൊലീസുകാരന്‍ കയറിപ്പിടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്.

ഒരു ഫോട്ടോ ജേണലിസ്റ്റ് പകര്‍ത്തിയ ചിത്രങ്ങള്‍ ഡെയ്‌ലി ഭാസ്‌കര്‍ പത്രമാണ് ആദ്യം പ്രസിദ്ധീകരിച്ചത്. സംഭവത്തില്‍ ഇതിനകം വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

വനിതാ പൊലീസുകാര്‍ ഉണ്ടായിരുന്നിട്ടും പുരുഷ പൊലീസുകാര്‍ അഴിഞ്ഞാടുകയായിരുന്നെന്ന് പരിവര്‍ത്തന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതിനെതിരെ പരാതിയും നല്‍കി.

പ്രവര്‍ത്തകര്‍ മണിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഇത് വരെ നടപടികയൊന്നും ഉണ്ടായിട്ടില്ല. പ്രകടനം നടത്തിയ ഏഴ് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.modi343

Advertisement