എഡിറ്റര്‍
എഡിറ്റര്‍
പൃഥ്വിരാജിനും ബിജു മേനോനുമൊപ്പം ശോഭന
എഡിറ്റര്‍
Wednesday 19th March 2014 6:08pm

shobhana-4

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ മലയാള സിനിമയിലേക്ക് ശ്രദ്ധേയമായ തിരിച്ചുവരവാണ് മലയാളത്തിന്റെ പ്രിയ്യ നായിക ശോഭന കാഴ്ച്ചവച്ചത്.

തിരയിലെ രോഹിണി പ്രണബ് എന്ന ബോള്‍ഡ് കഥാപാത്രത്തെ ശോഭന അവിസ്മരണീയമാക്കിയപ്പോള്‍ പ്രേക്ഷകര്‍ക്ക് മറ്റൊരാളെ ആ കഥാപാത്രത്തിലേക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാതായി.

അടുത്തതായി ജി മാര്‍ത്താണ്ഡന്റെ പാവാട എന്ന് പേരിട്ടിരിക്കുന്ന കുടുംബച്ചിത്രത്തിലാണ് ശോഭന അഭിനയിക്കുന്നത്.

മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹിറ്റ് ചിത്രം 1983യുടെ തിരക്കഥാകൃത്ത് കൂടിയായ ബിപിന്‍ ചന്ദ്രയാണ്.

പൃഥ്വിരാജും ബിജുമേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ഇരുവരും മദ്യപാനികളായാണ് പ്രത്യക്ഷപ്പെടുന്നത്.

പേര് പോലെ തന്നെ പാവാടയ്ക്ക് ചിത്രത്തില്‍ വല്ല റോളുമുണ്ടോ എന്ന ചോദ്യത്തിന് അതെല്ലാം സസ്‌പെന്‍സ് ആണെന്നാണ് സംവിധായകന്‍ പറയുന്നത്.

ഇപ്പോള്‍ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ പണിപ്പുരയിലാണ് മാര്‍ത്താണ്ഡന്‍.

Advertisement