Categories

തിരയുടെ രണ്ടാം ഭാഗത്തിലും നായിക ശോഭന: വിനീത്

vineeth-sreenivasan

വിനീതിന്റെ ആദ്യ ത്രില്ലര്‍ സിനിമയാണ് തിര. അതേ തിര വീണ്ടും ആഞ്ഞടിക്കാനൊരുങ്ങുകയാണ്.

തിരയുടെ രണ്ടും മൂന്നും ഭാഗങ്ങള്‍ മനസില്‍ പ്ലാന്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോഴും അഭിനേതാക്കളെക്കുറിച്ചൊരു സൂചനയും ഈ പാട്ടുകാരനായ സംവിധായകന്‍ നമുക്ക് നല്‍കിയിരുന്നില്ല.

എന്നാല്‍ ഇപ്പോഴിതാ തിരയുടെ രണ്ടാം ഭാഗത്തിലും നായിക ശോഭന തന്നെയായിരിക്കുമെന്ന് വിനീത് വെളിപ്പെടുത്തിയിരിക്കുന്നു. തിരയില്‍ ശോഭന അവതരിപ്പിച്ച രോഹിണി പ്രണാബ് എന്ന കാര്‍ഡിയാക് സര്‍ജന്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ നേടുകയും ചെയ്തിരുന്നു.

അതേ സമയം തിരയുടെ അവസാന ഭാഗത്തില്‍ പരാമര്‍ശിക്കുന്ന അദൃശ്യ കഥാപാത്രമായ, വരാനിരിക്കുന്ന ഭാഗത്തിലെ പ്രധാന കഥാപാത്രമാകാന്‍ പോകുന്ന അമര്‍ എന്ന കഥാപാത്രത്തെ ആരു ചെയ്യുമെന്നത് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും വിനീത് പറഞ്ഞു.