എഡിറ്റര്‍
എഡിറ്റര്‍
തിരയിലൂടെ നര്‍ത്തകിയും നായികയും ഡ്രൈവറും ആയി ശോഭന
എഡിറ്റര്‍
Monday 11th November 2013 12:49pm

shobhana1

വിനീതിന്റെ ‘തിര ‘ എന്ന വരാനിരിക്കുന്ന സിനിമയില്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെയാണ് മലയാളത്തിന്റെ നാട്യവിസ്മയം ശോഭന പ്രത്യക്ഷപ്പെടുന്നത്. നായികയും നര്‍ത്തകിയും മാത്രമല്ല ഉഗ്രന്‍ ഡ്രൈവര്‍ കൂടിയാണ് താന്‍ എന്ന് തെളിയിച്ചിരിക്കുകയാണ് തിരയിലൂടെ ശോഭന.

ചിത്രത്തില്‍ വേഗതയില്‍ ഡ്രൈവ് ചെയ്യേണ്ട സീനില്‍ വളരെ ആസ്വദിച്ചായിരുന്നു ശോഭന അഭിനയിച്ചിരുന്നതെന്നും ആ സീനില്‍ തന്റെ അനുജന്‍ ധ്യാന്‍ വളരെ പേടിയോടെയാണ് ശോഭനയ്ക്കരികില്‍    ഇരുന്നതെന്നും  അടുത്തിടെ ഒരു അഭിമുഖത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

വിനീതിന്റെ അനുജന്‍ ധ്യാനിന്റെ അരങ്ങേറ്റചിത്രം കൂടിയാണ് തിര.

സെറ്റില്‍ ഫ്രീയായിരിക്കുന്ന സമയങ്ങളില്‍പോലും ശോഭന കൈകള്‍ കൊണ്ട് മുദ്രകള്‍ ചെയ്തു ശീലിക്കുന്നത് കാണാറുണ്ടെന്നും വിനീത് പറഞ്ഞു.
ദേശീയ പുരസ്‌കാര ജേതാവിനൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്, തട്ടത്തിന്‍ മറയത്ത് എന്നീ ഹിറ്റുകള്‍ക്ക് ശേഷം വിനീത് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമായ ‘തിര’ യെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Advertisement